നിയമപരമായി ശരിയായ സ്ഥാനാർത്ഥികളെ നിർത്താൻ പോലും ശേഷിയില്ലാത്ത ഒരു പാർട്ടി എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നത്: മന്ത്രി വി ശിവൻകുട്ടി

SIVANKUTTY

സംസ്ഥാനത്ത് ഇപ്പോൾ അരങ്ങേറുന്നത് ഒരു പുതിയ രാഷ്ട്രീയ നാടകമാണ്. ‘ജനസേവനം’ എന്ന വാക്ക് മറന്നുകളഞ്ഞ ഒരു രാഷ്ട്രീയ പാർട്ടിയുടെ പി.ആർ. തന്ത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ കാണുന്നത്. ഈ തന്ത്രം എത്രമാത്രം ദുർബലമാണെന്ന് മനസ്സിലാക്കാൻ ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ മതി.

ഒന്ന് വോട്ടവകാശം പോലുമില്ലാത്ത, അല്ലെങ്കിൽ വോട്ടർ പട്ടികയിൽ കൃത്യമായ മേൽവിലാസം ചേർക്കാത്തവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കുന്നു. രണ്ട് അതിനുശേഷം, നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോൾ, ‘ഞങ്ങളെ മത്സരിപ്പിക്കാൻ അനുവദിക്കുന്നില്ല’ എന്ന് പറഞ്ഞ് നേതാക്കൾ കരഞ്ഞ് നിലവിളിക്കുന്നു. ഇത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. ഇവിടുത്തെ നിയമങ്ങളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും പരിഹസിക്കുന്നതിന് തുല്യമാണ് ഈ നാടകം. തീരുമാനം എടുക്കാൻ അധികൃതർക്ക് സമയം പോലും നൽകാതെയാണ് ഈ ഇരവാദം.

ALSO READ: ബിജെപിയിലെ ആത്മഹത്യകൾ: എന്താണ് മരണങ്ങൾക്ക് കാരണമെന്ന് രാജിവ് ചന്ദ്രശേഖർ വ്യക്തമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

ജനങ്ങളുടെ മുന്നിൽ വിശ്വാസ്യതയോടെ നിൽക്കാൻ കഴിവില്ലാത്തതുകൊണ്ടാണോ, കള്ളക്കഥകൾ മെനഞ്ഞ്, ‘ഇരവാദം’ പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നത്? ഇവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. മാധ്യമങ്ങൾ ഈ കെണിയിൽ വീഴരുത്. യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യണം. ഈ വ്യാജ പ്രസ്താവനകളുടെ പിന്നിലെ രാഷ്ട്രീയ താൽപര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കണം. നിയമപരമായി ശരിയായ സ്ഥാനാർത്ഥികളെ നിർത്താൻ പോലും ശേഷിയില്ലാത്ത ഒരു പാർട്ടി എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നത്..!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News