തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർവരെ അവസരം എന്ന വാർത്ത വ്യാജം: തെരഞ്ഞെടുപ്പ് കമ്മീഷൻ

election commission

ഈ വർഷം അവസാനത്തോടെ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർവരെ അവസരം എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തരം പ്രചരണങ്ങൾ വ്യാജമാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ അറിയുന്നതിനും, വോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിനെയോ സോഷ്യൽ മീഡിയ പേജുകളെയോ മാത്രം അശ്രയിക്കുക എന്ന അറിയിപ്പും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Also Read: ‘ദോത്തി ചലഞ്ചിന്റെ പേരിൽ ഫിറോസ് പണം തട്ടി, ഇരുനൂറു രൂപയുടെ തുണി അഞ്ഞൂറ് രൂപയ്ക്ക് കൊടുത്തു’; പി കെ ഫിറോസിനെതിരെ കെ. ടി. ജലീൽ എംഎൽഎ

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക 2025 സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനവും കമ്മീഷൻ ഇതുവരെ എടുത്തിട്ടില്ല. വോട്ടർ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കിൽ, ആ വിവരം കമ്മീഷൻ ഔദ്യോഗികമായി അറിയിക്കുന്നതാണെന്നും പുറപ്പെടവിച്ച അറിയിപ്പിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News