തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്

local body election kerala

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ചേരും.

എസ് ഐ ആറിൽ ശക്തമായ എതിർപ്പ് എൽഡിഎഫും യുഡിഎഫും നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രക്രിയയിൽ നിന്ന് മാറി നിൽക്കില്ലെന്ന് സിപിഐ (എം) വ്യക്തമാക്കിയിട്ടുണ്ട്. കുറ്റമറ്റ വോട്ടർപട്ടിക ഉറപ്പാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്താനാണ് കീഴ് ഘടകങ്ങൾക്ക് ഉള്ള പാർട്ടി നിർദ്ദേശം. കോൺഗ്രസും യോഗത്തിൽ എതിർപ്പ് അറിയിക്കും.

ALSO READ : ബ്ലൂ ടൈഡ്സ് കോണ്‍ക്ലേവില്‍ 28 നിക്ഷേപകരുടെ 7,288 കോടിയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍; സംസ്ഥാനത്തെ സമുദ്ര സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമേകി കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന സമ്മേളനത്തിന് സമാപനം

ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണ പിന്തുണ നൽകും. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം എസ് ഐ ആർ നടപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം.

ALSO READ: ആറര പതിറ്റാണ്ടായുള്ള മലയോര ജനതയുടെ കാത്തിരിപ്പ്; ഭൂപതിവ് ചട്ടം സബ്ജറ്റ് കമ്മിറ്റി അംഗീകരിച്ചതായി മന്ത്രി കെ രാജൻ

English summary : A meeting of political parties called by the Chief Electoral Officer of Kerala regarding the voter list revision will be held today.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News