എസ്ഐആര്‍: എന്യൂമറേഷൻ ഫോം തിരിച്ചുതരാത്തവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

SIR

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില്‍ എന്യൂമറേഷൻ ഫോം തിരിച്ചുതരാത്തവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ മണ്ഡല അടിസ്ഥാനത്തിലാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. നാളെ വിവരശേഖരണം അവസാനിക്കാനിരിക്കവേയാണ് കമ്മീഷൻ്റെ നീക്കം. പട്ടികയിൽ നിന്ന് പുറത്തു പോകാൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, എസ് ഐ ആർ നടപടികൾ അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് 25 ലക്ഷത്തിലധികം പേരാണെന്ന് ക‍ഴിഞ്ഞ തിങ്ക‍ളാ‍ഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞിരുന്നു. നാലര ലക്ഷത്തോളം വോട്ടർമാർ ഒഴിവാക്കപ്പെട്ട തിരുവനന്തപുരം ജില്ലയാണ് ഏറ്റവും മുന്നിൽ. എന്നാൽ ഡിസംബർ 23ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം തർക്കം ഉള്ളവർക്ക് രേഖകളുമായി എത്തി പേര് കൂട്ടിച്ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചിരുന്നു.

ALSO READ: തിയറ്ററുകളിലേക്ക് ഇനി പരക്കം പായേണ്ട; കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ റെഡി, ദിവസവും ഏഴ് ട്രിപ്പുകൾ സൗജന്യം

2025 ഒക്ടോബറിലെ പട്ടിക പ്രകാരം 2,78,59,855 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് എസ്ഐആർ നടപടികളുടെ ഭാഗമായി 25 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയിരിക്കുന്നത്. കമ്മീഷന് കണ്ടെത്താനാവാത്തവരുടെ എണ്ണം 7,11,958 ആയി ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News