തെരഞ്ഞെടുപ്പിങ്ങെത്തി, ഇനി കളം മാറും;മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കേരളത്തിലെത്തും

election commission

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ കമ്മീഷൻ വിലയിരുത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് സംസ്ഥാനത്ത് എത്തുക. സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, ജില്ലാ കളക്ടർമാർ എന്നിവരുമായി കമ്മിഷൻ കൂടിയാലോചന നടത്തും.

തുടർന്ന് ഏഴാം തീയതി കൊച്ചിയിൽ കമ്മീഷൻ വാർത്താ സമ്മേളനത്തിൽ സംസ്ഥാനത്തെ സാഹചര്യം വ്യക്തമാക്കും. മാർച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന. രാവിലെ കൊച്ചിയിൽ എത്തുന്ന സംഘം വെള്ളി ശനി ദിവസങ്ങളിൽ കൂടി സംസ്ഥാനത്ത് തുടരും.

Also read: ആരും ആശങ്കപ്പെടേണ്ടതില്ല; എസ്എസ്എൽസി പരീക്ഷയിൽ അക്കാഡമിക് നിലവാരം ഉറപ്പാക്കുന്ന ഫലമായിരിക്കും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ, തുടങ്ങിയവരുമായി ചർച്ച നടത്തും. തിരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെയും കാണും. ഇതിനിടെ കൊച്ചിയിൽ ചില സ്വകാര്യ സന്ദർശനങ്ങളും നടത്തും. നേരത്തേ 2001 മുതൽ 2004 വരെ എറണാകുളം ജില്ലാ കളക്ടർ ആയും ഗ്യാനേഷ് കുമാർ പ്രവർത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News