ഇലക്ട്രോണിക് മാധ്യമ വിജ്ഞാനീയം: ഇലക്ട്രോണിക് മാധ്യമം മലയാളത്തിൽ മനസ്സിലാക്കാം

Electronic Madhyama Vinjaneeyam Book

ജ്ഞാനവിജ്ഞാനീയത്തിൽ മാതൃഭാഷയെ മാധ്യമമാക്കുക എന്നത് കേരളത്തിൽ യാഥാർഥ്യമാക്കിയ സർവകലാശാലയാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല. അറിവിന്റെ വ്യത്യസ്ത മേഖലകളെ മാതൃഭാഷയിൽ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയെന്ന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യത്തിന്റെ ഭാ​ഗമായി മലയാള സർവകലാശാലയുമായി ചേർന്ന് പുറത്തിറക്കിയ പുസ്തകമാണ് ഇലക്ട്രോണിക് മാധ്യമ വിജ്ഞാനീയം.

മലയാള സർവകലാശാല മാധ്യമപഠനവിഭാ​ഗം വകുപ്പധ്യക്ഷൻ ഡോ. രാജീവ് മോഹൻ ആർ ആണ് ഈ ലഘുവിജ്ഞാനകോശത്തിന്റെ എഡിറ്റർ. വർത്തമാനകാലത്തെ വിനിമയമേഖലയിൽ മേൽക്കൈ നേടിയിരിക്കുന്ന ഇലക്ട്രോണിക് മാധ്യമങ്ങളിലെ സാങ്കേതികപദങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കമായി വന്നിട്ടുള്ളത്.

Also Read: ‘പുസ്തക വായന മരിക്കുന്നില്ല; പുസ്തകോത്സവങ്ങൾ നവീനതയെ സമൂഹത്തിലേക്ക് കൊണ്ടുവരുന്നു’; മുഖ്യമന്ത്രി

അനലോഗിൽനിന്ന് ഡിജിറ്റലിലേക്ക്, ചാറ്റ്ബോട്ട്, മിനി സീരീസ്, മീം, പോഡ്‌കാസ്റ്റ്, മെറ്റാവേഴ്സ്, സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റ്, ലീനിയർ എഡിറ്റിങ് തുടങ്ങിയവ ഈ ഗ്രന്ഥത്തിലെ ശീർഷകമാതൃകകളാണ്.

കേരള സംസ്ഥാന സർവിവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകത്തിന്റെ പ്രസാധകർ. 275 രൂപ വില വരുന്ന പുസ്തകം മാധ്യമപഠന വിദ്യാർഥികൾക്കും മാതൃഭാഷയിൽ ബോധനം നടത്തുന്ന വിദ്യാർഥികൾക്കും ഏറെ ഉപകാരപ്പെടുന്നതാണ്. നാലാമത് അന്താരാഷ്ട്ര നിയമസഭാ പുസ്തകോത്സവത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News