വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

patient is shifted to hospital

വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകിക്കാണ് പരുക്കേറ്റത്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. കാലിനും പരിക്കേറ്റ ദേവകിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read : കേരളത്തിന്‍റെ ആരോഗ്യരംഗത്തെ ‘രക്ഷിക്കാൻ’ രക്ഷക വേഷം കെട്ടാൻ വരട്ടെ സതീശൻ ജി…; ഇതുകൂടി കേട്ടിട്ട് പോകൂ – ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. പശുവിനെയും കൊണ്ടാണ് ദേവകി കാട്ടിലേയ്ക്ക് പോയത്. വനത്തിനുള്ളിൽ വച്ച് അപ്രതീക്ഷിതമായി ആനയുടെ മുന്നിൽ പെടുകയായിരുന്നു. ഭയന്ന് ഓടുന്നതിനിടെയാണ് ഇവർക്ക് ഇവർക്ക് തലയ്ക്കും കാലിനും പരുക്കേറ്റത്. ദേവകിയുടെ കൂടെ ആളുകൾ ഉണ്ടായിരുന്നത് കൊണ്ടാണ് വലിയ അപടങ്ങൾ സംഭവിക്കാതിരുന്നത്. ഈ മേഖലയിൽ കാട്ടാന ശല്യം സ്ഥിരമായി ഉണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News