
എറണാകുളം തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ആനയിടഞ്ഞ് ഒരാൾക്ക് പരുക്ക്. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്.
ശീവേലിക്കെത്തിച്ച ആനയാണ് ഇടഞ്ഞത്. ആനയെ എലിഫന്റ് സ്ക്വാഡ് എത്തി തളച്ചു.
ഒന്നര മണിക്കൂറെടുത്താണ് ആനയെ തളച്ചത്. ആനയുടെ രണ്ടാം പാപ്പാനാണ് ആനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. പരുക്കേറ്റ പാപ്പാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Also read : ഈദ് ആഘോഷങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സമസ്ത
ചാമപ്പുഴ ഉണ്ണികൃഷ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ശീവേലിക്കായി എത്തിച്ച ആന പെട്ടെന്ന് ഇടയുകയായിരുന്നു. ആന ഇടഞ്ഞ ശേഷം ദേവസ്വം ബോർഡ് ഓഫീസിന് സമീപം നിലയുറപ്പിക്കുകയായിരുന്നു. പരിഭ്രാന്തരായ ജനങ്ങളെ ക്ഷേത്ര ജീവനക്കാർ ഇടപെട്ട് പുറത്തെത്തിടച്ച് ഗോപുര വാതിൽ അടച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

