
കോഴിക്കോട് മെഡിക്കല്‍ കോളേജ് പി എം എസ് എസ് വൈ ബ്ലോക്കിലെ അത്യാഹിത വിഭാഗം പ്രവർത്തനം പുനരാരംഭിച്ചു. സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയുമാണ് പൂർണ്ണമായും പ്രവർത്തന സജ്ജമായത്. തീപ്പിടുത്തം ഉണ്ടായതിനെ തുടർന്ന് രണ്ടര മാസം മുമ്പ് കാഷ്വാലിറ്റി വിഭാഗം ഇവിടെ നിന്ന് മാറ്റിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് അത്യാഹിത വിഭാഗം പൂർണ്ണമായും പ്രവർത്തനം തുടങ്ങി. അടിയന്തര ചികിത്സ വേണ്ടവരെ ഇവിടെക്കാണ് ഇനി മുതൽ കൊണ്ടുവരേണ്ടത്. കെട്ടിടത്തിലെ 2 , 3 , 4 നിലകൾ ബുധനാഴ്ച മുതൽ പ്രവർത്തന സജ്ജമാകും. ഓപ്പറേഷൻ തിയേറ്ററുകൾ ഉൾപ്പെടുന്ന ആറാം നിലയും അഞ്ചാം നിലയും പിന്നീട് തുറക്കും. ഇവിടെ സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണ്.
Also read: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യം; ഉമാ തോമസ് എംഎൽഎക്കെതിരെ കടുത്ത സൈബർ ആക്രമണം
മെയ് 2 ന് രാത്രിയാണ് അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിൽ പൊട്ടിത്തെറിയെ തുടർന്ന് പുക ഉയർന്നത്. രോഗികളെ ഒഴിപ്പിച്ച് പരിശോധന നടത്തുന്നതിനിടയിൽ മെയ് 5 ന് ആറാം നിലയിലെ ഓപ്പറേഷൻ തീയേറ്റലും ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടുത്തം ഉണ്ടായി. ഇതോടെ ഈ ബ്ലോക്ക് പൂർണമായും അടച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി കെട്ടിടത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അവലോകനം ചെയ്ത ശേഷമാണ്, പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

