
ഇ എം എസ് സർക്കാർ അധികാരത്തിൽ വന്ന് ആറാം ദിവസം കുടിയൊഴിപ്പിക്കൽ നിർത്തലാക്കിയെന്ന് സി പി ഐ എം സംസ്ഥാനം സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാവപ്പെട്ട മനുഷ്യരെ സംഘടിതരാക്കി വർഗ സമരം നടത്തിയാണ് ഈ കേരളം രൂപപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു. 1967-ൽ അധികാരത്തിൽ വന്നപ്പോൾ ജന്മിത്തം ഇല്ലാതാക്കി. ഇതൊന്നും തനിയേ സംഭവിച്ചതല്ല. മത നിരപേക്ഷതയാണ് നമ്മുടെ കരുത്ത്. കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ വർഗീയ കലാപം ഉണ്ടായില്ല. അത് ഇടത് സർക്കാരിൻ്റെ ഇടപെടൽക്കൊണ്ടാണ് എന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
മനുസ്മൃതി ഭരണഘടനയാക്കണമെന്ന് ആർ എസ് എസ് പറയുന്നു. പുരാണത്തെ ചരിത്രത്തിന് പകരം വെയ്ക്കുന്നു. ശുദ്ധ അസംബന്ധം പ്രചരിപ്പിക്കുകയാണ്. സ്വാമി വിവേകാനന്ദനെപ്പോലും ഇവിടെ ക്ഷേത്രത്തിൽ കയറ്റിയില്ല. ആർഎസ്എസ് നേതൃത്വം നൽകുന്ന ഹിന്ദു ഭീകര വാദത്തിന് കേന്ദ്രത്തിൽ അധികാരത്തിലാണ്. അവർ വർഗീയവൽക്കരിക്കാൻ പണം ഒഴുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് കോർപ്പറേറ്റുകൾ പണം നൽകാൻ തയ്യാറാണ്. വിശ്വാസി ഒരിക്കലും വർഗീയവാദികളല്ല. ജാതിയും മതവും ഉപയോഗിച്ച് രാഷ്ട്രീയ അധികാരത്തിന് ശ്രമിക്കുന്നതാണ് വർഗീയത എന്നും അദ്ദേഹം വിമർശിച്ചു.
വിശ്വാസികളെ ചേർത്ത് നിർത്തി വർഗീയതയെ ചെറുക്കണം. ജമാഅത്തെ ഇസ്ലാമി ലോകത്ത് ഇസ്ലാമിക രാജ്യം വേണമെന്ന് പറയുന്നു. കാരക്കുന്ന് ഇപ്പോഴും അതു തന്നെ പറയുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് പറയുന്നത് താൻ പറയുന്നതാണ് ശരി എന്നാണ്. കളവ് മാത്രം പറയുകയാണ് വിഡി സതീശൻ. ജമാഅത്തിനെ വിഡി സതീശൻ കൂടെ കൂട്ടുന്നതിന് ഹൈക്കമാൻഡിൻ്റെ പിന്തുണ ഉണ്ടോ എന്നും അതിന് കോൺഗ്രസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

