
പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കോലീബി സഖ്യമെന്ന് സിപിഐഎം. ജില്ലയിൽ 28 പഞ്ചായത്തുകളിലെ 103 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. കോൺഗ്രസുമായള്ള ധാരണയാണ് പരസ്യമായി പുറത്തുവന്നതെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.
പലവാർഡുകളിലും സ്ഥാനാർഥികളെ നിർത്താതെ യുഡിഎഫി ന് പിന്തുണ നൽകാനും പകരം തിരിച്ച് വോട്ട് മറിക്കാനുമാണ് ബിജെപി നീക്കം. പാലക്കാട് ജില്ലയിൽ 28 പഞ്ചായത്തുകളിലെ 103 വാർഡുകളിലാണ് ബി ജെപിക്ക് സ്ഥാനാർഥികൾ ഇല്ലാത്തത്. എൽഡിഎഫ് ഭരിക്കുന്ന ഭൂരിഭാഗം പഞ്ചായത്തുകളിലും യുഡിഎഫ്- ബിജെപി സഖ്യമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.. ജില്ലയിൽ കോലീബി സഖ്യം വ്യാപകമായി ഉണ്ടെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.
ALSO READ: ‘നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കണം’ : ഡി വൈ എഫ് ഐ
ചിറ്റൂർ -തത്തമംഗലം, ചെർപ്പുളശേരി, പട്ടാമ്പി എന്നീ നഗരസഭകളിലെ വിവിധ വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലാണ് കോലീബി സഖ്യം വ്യാപകമായുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

