
പട്ടികവർഗ വിഭാഗങ്ങൾക്ക് 30 സെൻ്റ് വീതം അരിപ്പ ഭൂമിയിൽ സ്ഥലം അനുവദിക്കാൻ തീരുമാനമായെന്ന് മന്ത്രി കെ രാജൻ. ജീവിക്കാനും കൃഷി ചെയ്യാനുമായി ഭൂമി ആവശ്യപ്പെട്ടുകൊണ്ടാണ് അരിപ്പയിൽ ആദിവാസി വിഭാഗങ്ങൾ ദീർഘകാലമായി സമരം ചെയ്തത്. ഇതിന് പരിഹാരമായാണ് ഭൂമിയെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ സർക്കാരുകൾക്ക് ഈ വിഷയത്തിൽ കൃത്യമായി ഇടപെടാൻ കഴിഞ്ഞിരുന്നില്ല. ഈ സർക്കാർ വന്നതിനുശേഷം എംഎൽഎയുടെ സാന്നിധ്യത്തിൽ മന്ത്രി യോഗം വിളിച്ചുചേർത്തിരുന്നു. കളക്ടറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് നൽകുകയും ചെയ്തു. 48.83 ഏക്കർ ഭൂമി എങ്ങനെ വിനിയോഗിക്കാമെന്ന് ചർച്ച ചെയ്തെന്ന് മന്ത്രി പറഞ്ഞു.
ALSO READ: ആ നാണക്കേടിൽ നിന്നും ഉണ്ടായ ‘കത്ത്’; ഇന്ത്യൻ ട്രെയിനുകളിൽ ടോയ്ലറ്റ് വന്നതിങ്ങനെ
നിലവിലെ അരിപ്പ ഭൂമിയിൽ തന്നെ താമസിക്കണം എന്നതാണ് സമരം ചെയ്യുന്നവരുടെ ആവശ്യമെന്ന് മന്ത്രി പറഞ്ഞു. അരിപ്പ ഭൂസമരം പൂർണമായും അവസാനിപ്പിക്കാൻ കഴിയുന്ന തരത്തിൽ ചർച്ച നടന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ചരിത്രപ്രധാനമായ അരിപ്പ ഭൂസമരം ഇതോടുകൂടി അവസാനിച്ചു. അരിപ്പയിലെ മുഴുവൻ പട്ടിക വർഗ വിഭാഗങ്ങൾക്കും 2026 ഓടെ സ്വന്തം ഭൂമിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

