
തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിച്ച് ഇ പി ജയരാജൻ. ദൈവതുല്യനായിട്ടുള്ള ആളല്ലേയെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിയമത്തിൻ്റെ മുന്നില്‍ എല്ലാവരും തുല്ല്യരാണെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. എല്ലാം പ്രധാനപ്പെട്ട ആളുകൾ തന്നെയല്ലേയെന്നും നീതിപൂർവ്വമായ അന്വേഷണം നടക്കുന്നത് നല്ലതാണെന്നും അദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചു.
അതേസമയം, ശബരിമല സ്വർണ്ണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്ഐടി. സ്വർണ്ണം മോഷ്ടിച്ചതുവഴി തന്ത്രി സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി തന്ത്രിയുടെയും പോറ്റിയുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിശദമായി പരിശോധിക്കും.
ഒപ്പം, തന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്താനും സാധ്യതയുണ്ട്. തന്ത്രിയുടെ ചെങ്ങന്നൂരിലെ വീടടക്കം പരിശോധനയിൽ ഉൾപ്പെടും. കൂടാതെ, തന്ത്രിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകാനും എസ്ഐടി തീരുമാനിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

