കൈക്കൂലി കേസ്; വിധി മുൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന് 7 വർഷം തടവ്

bribery case+ eranakulam ex adm

പടക്കകടയ്ക്ക് എൻ.ഒ.സി നൽകുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ മുൻ എറണാകുളം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബി. രാമചന്ദ്രന് 7 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയിലെ ജഡ്ജി കെ.വി. രജനീഷാണ് ശിക്ഷ പ്രഖ്യാപിച്ചത്.

Also read : ചാണ്ടി ഉമ്മനെതിരെ കൈ ഉയർത്തി വന്ന ബിജെപി നേതാക്കൾ കൈ കൊടുത്ത് പിരിഞ്ഞു; പുതുപ്പള്ളിയിൽ BJP – കോൺഗ്രസ് രാഷ്ട്രീയ നാടകം

2015 കാലയളവിൽ പരാതിക്കാരന്റെ മൂന്ന് കടകൾക്ക് എൻ.ഒ.സി നൽകുന്നതിനായി പ്രതി 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും, അതിൽ ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതി സമർപ്പിച്ച വിടുതൽ ഹർജികൾ എല്ലാം തള്ളിക്കളഞ്ഞിരുന്നു. ശിക്ഷാവിധി കേട്ടതിന് പിന്നാലെ പ്രതി കോടതിയിൽ കുഴഞ്ഞുവീണു. തുടർന്ന് ആംബുലൻസ് എത്തിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജിലൻസിന് വേണ്ടി പ്രോസിക്യൂട്ടർ ശ്രീകാന്ത് കെ. കെ കോടതിയിൽ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News