കച്ചമുറുക്കി കളത്തിലേക്ക്; എറണാകുളം ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ldf kannur

എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 28 ഡിവിഷനുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ട്വൻ്റി 20 ബന്ധം ഉപേക്ഷിച്ച് എത്തിയ കുന്നത്തുനാട് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കോലഞ്ചേരിയിൽ മത്സരിക്കും.

എറണാകുളം ജില്ലാ പഞ്ചായത്തിലെ ആകെ 28 ഡിവിഷനുകളില്‍ 18 പേരുടെ പട്ടികയാണ് എല്‍ ഡി എഫ് പ്രഖ്യാപിച്ചത്. 5 ഡിവിഷനുകളിൽ CPI മത്സരിക്കും. നിലവിൽ പഞ്ചായത്ത് പ്രസിഡൻ്റായ 6 പേർ വീണ്ടും മത്സര രംഗത്തുണ്ട്. ട്വൻ്റി 20 കുന്നത്തുനാട് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നിതാമോൾ കോലഞ്ചേരിയിൽ മത്സരിക്കുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു.

ALSO READ: ബിഹാർ തിരിച്ചടി: രാഹുലിനെ ഉന്നംവെച്ച് തരൂർ; വിശദീകരണം നൽകേണ്ടത് പ്രചാരണത്തിന് ഇറങ്ങിയവരാണെന്ന് പ്രതികരണം

ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും മത്സര രംഗത്തിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. 22 വയസുകാരി ആൻ സാറ ജോൺസൺ മുളന്തുരുത്തിയിലാണ് മത്സരത്തിനിറങ്ങുന്നത്. 18 ഡിവിഷനുകളിൽ കേരള കോൺഗ്രസ് എം – 2 , NCP -1കോൺഗ്രസ് എസ് – 1 കേരള കോൺഗ്രസ് B- 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. കൊച്ചി കോർപ്പറേഷനിൽ ഒരു Ldf സ്ഥാനാർത്ഥിയെക്കൂടി പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ ഡിവിഷനിലാണ് മാർട്ടിൻ പയ്യപ്പിള്ളിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News