എറണാകുളത്ത് യുഡിഎഫിൽ പൊട്ടിത്തെറി: ഡെപ്യൂട്ടി മേയർ സ്ഥാനം ചർച്ച നടക്കുന്നതിൻ്റെ മുൻപ് തന്നെ തീരുമാനം പ്രഖ്യാപിച്ചെന്ന് അഡ്വ. മുഹമ്മദ് ഷാ

KOCHI

കൊച്ചി ഡെപ്യൂട്ടി മേയർ സ്ഥാനത്തെ ചൊല്ലി എറണാകുളത്ത് യുഡിഎഫിൽ ആഭ്യന്തര കലഹം. ഔദ്യോഗിക ചർച്ചകൾ നടക്കുന്നതിന് മുൻപ് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ശരിയായ നടപടിയല്ലെന്ന് അഡ്വ. മുഹമ്മദ് ഷാ വ്യക്തമാക്കി. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഇക്കാര്യത്തിൽ നേരത്തെ തന്നെ കത്ത് നൽകിയിരുന്നു. ജില്ലാ യുഡിഎഫ്, ലീഗിന്റെ ആവശ്യം കൂടി പരിഗണിച്ച് എല്ലാവരും ചേർന്ന് എടുക്കേണ്ട തീരുമാനമായിരുന്നു ഇതെന്ന് മുഹമ്മദ് ഷാ പറഞ്ഞു.

ALSO READ: കൊച്ചി മേയർ സ്ഥാനാർത്ഥി നിർണ്ണയം: ‘വോട്ടെടുപ്പ് നടന്നിട്ടില്ല, അഭിപ്രായം തേടുക മാത്രമാണ് ചെയ്തത്’; ഏത് മാനദണ്ഡത്തിലാണ് തീരുമാനങ്ങൾ എടുത്തതെന്ന് പറയേണ്ടത് നേതൃത്വമെന്ന് ദീപ്തി മേരി വർഗീസ്

ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടെന്ന കാരണത്താൽ ചർച്ചകൾ ഒഴിവാക്കുന്നത് മുന്നണി മര്യാദയല്ലെന്നും ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നാളെ ചേരുന്ന ജില്ലാ നേതൃയോഗത്തിൽ വിഷയം ഗൗരവമായി ചർച്ച ചെയ്യുകയും തുടർ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. ഇത്തരം അവഗണനകൾ മുന്നണിയിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News