
ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നാളെ. വർണ്ണ വൈവിധ്യങ്ങളുമായി അമ്പലപ്പുഴ സംഘവും മേളപ്പെരുമയിൽ ആലങ്ങാട് സംഘവും പേട്ട തുള്ളും. അയ്യപ്പന്റെ മാതൃസ്ഥാനീയരെന്ന് വിശ്വസിക്കുന്ന അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. ഉച്ചയ്ക്ക് മുൻപ് ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ തുടങ്ങും. വൈകിട്ട് മാനത്ത് തെളിയുന്ന നക്ഷത്രം സാക്ഷിയാക്കിയായിരിക്കും പിതൃസ്ഥാനിയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ. രണ്ട് സംഘങ്ങൾക്കും എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വീകരണം നൽകും. രാവിലെ 7 മണി മുതൽ രാത്രി 9 മണിവരെ എരുമേലിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
ALSO READ: ശബരിമല സ്വർണപാളി മോഷണ കേസ്: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂർത്തിയായി
അതേസമയം ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള അയ്യപ്പഭക്തരുടെ യാത്ര എരുമേലി വഴി ജനുവരി 13 ന് വൈകുന്നേരം 6 മണിവരെയും അഴുതക്കടവ് വഴി ജനുവരി 14 ന് രാവിലെ 8 മണിവരെയും മുക്കുഴി വഴി രാവിലെ 10 മണിവരെയും മാത്രമേ അയ്യപ്പഭക്തരെ കടത്തിവിടുകയുള്ളു എന്ന് കേരള വനം വകുപ്പ് അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

