വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; ഏറ്റുമാനൂർ മണ്ഡലത്തിലെ പദ്ധതിയുടെ പ്രോഗ്രസ് റിപ്പോർട്ടിൻ്റെ ക്യൂ ആർ കോഡ് ജനസമക്ഷം സമർപ്പിച്ച് മന്ത്രി വി.എൻ. വാസവൻ

ഏറ്റുമാനൂർ മണ്ഡലത്തിൽ മന്ത്രി വി.എൻ. വാസവൻ നടപ്പാക്കിയ വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ അറിയാം. മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതിയുടെ പ്രോഗ്രസ് റിപ്പോർട്ടിൻ്റെ ക്യൂ ആർ കോഡ് ജനസമക്ഷം സമർപ്പിച്ചു. വാഗ്ദാനങ്ങളിൽ 95 ശതമാനവും നിറവേറ്റി മന്ത്രി വി.എൻ. വാസവൻ

89 പദ്ധതികളിലൂടെ 1165 കോടി രൂപയുടെ വികസനമാണ് കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഏറ്റുമാനൂർ മണ്ഡലത്തിൽ നടപ്പാക്കിയത്. ഉത്പാദനം, പശ്ചാത്തല വികസനം, സേവനം എന്നീ വിഭാഗങ്ങളിലായി നടപ്പാക്കിയ പ്രവർത്തനങ്ങൾ വിശദമാക്കുന്ന 112 പേജുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. ക്യു ആർ കോഡ് മുഖേന ഡിജിറ്റൽ പതിപ്പും പുറത്തിറക്കി. വാഗ്ദാനങ്ങൾ 95 ശതമാനവും നിറവേറ്റിയതായും, ശേഷിക്കുന്ന പദ്ധതി മാർച്ച് മാസത്തിൽ പൂർത്തിയാകുമെന്നും മന്ത്രി വി.എൻ. വാസവൻ.

ALSO READ: ശബരിമല സ്വർണ മോഷണ കേസ്: കെ പി ശങ്കരദാസിനെ സർക്കാർ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ് അധ്യക്ഷനായി കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News