
മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസ് സഖ്യത്തിലൂടെ അധികാരം പിടിച്ചതിന്റെ കൂടുതൽ വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതിൻ്റെ കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നത്. കോൺഗ്രസ് വിമതൻ കെ ആർ ഔസേപ്പാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് താൻ നിലവിൽ കോൺഗ്രസ് പ്രവർത്തകൻ അല്ല. മുൻപ് കോൺഗ്രസ് പ്രവർത്തകനായിരുന്നു.സ്വതന്ത്രനായാണ് ഉറച്ചു നിന്നത്.
തെരെഞ്ഞെടുപ്പിന് തലേ ദിവസം അഞ്ച് നേതാക്കൾ തന്നെ സമീപിക്കുകയും കൂടെ നിൽക്കണം എന്നാവശ്യപ്പെടുകയുെം ചെയ്തിരുന്നു. ടി.എം ചന്ദ്രൻ, ഷാഫി കല്ലൂപറമ്പിൽ, രഞ്ജിത്ത് കൈപ്പിള്ളി, പ്രവീൺ, സതീശൻ ഇല്ലത്തു പറമ്പിൽ, എന്നിവരാണ് കണ്ടത്.
വർഗീയ കക്ഷികളുമായി സഖ്യം ചേരില്ല എന്ന് താൻ അറിയിച്ചിരുന്നു. ബി ജെ പി യുമായുള്ള സംഖ്യം കോൺഗ്രസ് മുന്നേ തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
Also read; ബിജെപി കോൺഗ്രസ് കൂട്ട്കെട്ടുകളുടെ കഥ കഴിയുന്നില്ല; പാറളത്തും യുഡിഎഫ് സഹായം ബിജെപി ക്ക്
ബിജെപിയിലെ ചില നേതാക്കളും തന്നെ സമീപിച്ചിരുന്നു. തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുതൽ തന്നെ കോൺഗ്രസ് ബി ജെ പി സഖ്യത്തെക്കുറിച്ച് ആലോച്ചിച്ചിരുന്നു. കോൺഗ്രസിനെ വിശ്വാസമില്ലെന്നും, ജില്ലാ നേതൃത്വവും,സംസ്ഥാന നേതൃത്വവും നൽകുന്ന വിശദീകരണം തെറ്റാണെവന്നും അദ്ദേഹം പറഞ്ഞു. ടി.എം ചന്ദ്രൻ വൈകാതെ ബി ജെ പിയിലേക്ക് പേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

