‘ഇത് അഴിമതിക്കെതിരെയുള്ള പോരാട്ടം’: ലീഗ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി മുസ്ലീം ലീഗ് മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി

muslim league

കോഴിക്കോട് കിനാലൂരിൽ ലീഗ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി മുസ്ലീം ലീഗ് മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി. പനങ്ങാട് പഞ്ചായത്ത് എട്ടാം വാർഡിലാണ് ഷാനവാസ് കുറുമ്പൊയിൽ മത്സരിക്കുന്നത്. മുസ്ലീം ലീഗിൻ്റ അഴിമതിക്കെതിരെയാണ് പോരാട്ടമെന്ന് ഷാനവാസ് പറയുന്നു. 

മുസ്ലീം ലീഗിന് സ്വാധീനമുള്ള സിറ്റിംഗ് വാർഡിലാണ്  സ്കൂൾ അധ്യാപകനായ ഷാനവാസ് കുറുമ്പൊയിൽ മത്സരിക്കുന്നത്. ലീഗ് സ്ഥാനാർഥിക്കെതിരെ പനങ്ങാട് പഞ്ചായത്ത് എട്ടാം വാർഡിൽ സ്വതന്ത്രനായാണ് മത്സരം. 6 വർഷം മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറിയായും എട്ട് വർഷം UDF പഞ്ചായത്ത് കൺവീനറായും പ്രവർത്തിച്ച ഷാനവാസ് ലീഗിൻ്റെ അഴിമതി ചോദ്യം ചെയ്തതാണ് മത്സരത്തിന് ഇറങ്ങിയത്. കിനാലൂർ മേഖലാ സമ്മേളനത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് ലീഗ് നേതൃത്വം ഷാനവാസിനെ പുറത്താക്കി. മുസ്ലീംലീഗിൻ്റ അഴിമതിക്കെതിരെയാണ് പോരാട്ടമെന്ന് ഷാനവാസ് പറഞ്ഞു.

ALSO READ: ശ്വാസം മുട്ടി തലസ്ഥാനം; ദില്ലിയിൽ വായു മലിനീകരണം രൂക്ഷം

പ്രദേശത്തെ എയ്ഡഡ് സ്കൂൾ അധ്യാപകനും സജീവ പ്രവർത്തനുമായിരുന്ന ഷാനവാസ്,  പാർട്ടി വോട്ടിൽ ചോർച്ച ഉണ്ടാക്കുമെന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്. അഴിമതിക്കെതിരായ പോരാട്ടത്തിൽ, മുസ്ലീം ലീഗിലെ സാധാരണ പ്രവർത്തകർ തന്നെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് ഷാനവാസ്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News