
കോൺഗ്രസ് ഭരണ സമിതിയിക്ക് കീഴിലുള്ള മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിൽ നിക്ഷേപ തട്ടിപ്പ്. തട്ടിപ്പിൽ വിമുക്തഭടന് നാല് ലക്ഷം രൂപ നഷ്ടമായി. കോൺഗ്രസ് നേതാക്കളെയും കെപിസിസിയെയും സമീപിച്ചെങ്കിലും വ്യക്തിപരമായ പ്രശ്നമെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞെന്ന് തട്ടിപ്പിനിരയായ എസ് ഷിജു പറഞ്ഞു. വിഷയത്തിൽ ഇ ഡി അന്വേഷണം നടത്തണമെന്നതാണ് ഷിജുവിന്‍റെ ആവശ്യം.
കോടികളുടെ നിക്ഷേപ തട്ടിപ്പ് പുറത്തായതിനെ തുടർന്ന് വിവാദത്തിൽ ആയ മുണ്ടേല രാജീവ് ഗാന്ധി വെൽഫെയർ കോർപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നാണ് വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ് വാർത്ത വരുന്നത്. കാർഗിൽ യുദ്ധത്തിൽ പരുക്കേറ്റ് സർവീസിൽ നിന്ന് പിരിഞ്ഞ വിമുക്തഭടൻ എസ് ഷിജുവിന്റെ നാല് ലക്ഷം രൂപയാണ് ഇപ്പോൾ എവിടെയെന്ന് പോലും അറിയാത്തത്.
ALSO READ; എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ: രണ്ടാം ദിനത്തിൽ കണ്ണൂരിലേക്ക്; ആവേശത്തിൽ പ്രവർത്തകർ
പലിശ കിട്ടാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ സൊസൈറ്റിയിൽ ചില പ്രതിസന്ധികളുണ്ടെന്നും ജനുവരിയിൽ പണം മടക്കി തരാമെന്നും ജീവനക്കാരൻ അറിയിച്ചു. എന്നാൽ സൊസൈറ്റിയുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് തന്റെ പലിശ കൊണ്ടുവന്നതെന്നും ഷിജു പറയുന്നു. കോൺഗ്രസ് ഭരണസമിതിയെയും കെപിസിസിയെയും കോൺഗ്രസ് നേതാക്കളെയും സമീപിച്ചെങ്കിലും എല്ലാവരും കയ്യൊഴിയുകയായിരുന്നു. 150 ഓളം പേർ സൊസൈറ്റിയുടെ പേരിൽ കബളിപ്പിക്കപ്പെട്ടു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സൊസൈറ്റിക്കെതിരെ ഇ ഡി അന്വേഷണം ആവശ്യപ്പെടാനാണ് എസ് ഷിജുവിന്റെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

