നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് ; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

Arrest

ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ആണ് പിടിയിലായത്. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പണവും മദ്യവുമായി പ്രതി പിടിയിലാകുകയായിരുന്നു.

അമ്പതിനായിരം രൂപയും ഏ‍ഴ് കുപ്പി മദ്യവും ഇയാളുടെ വാഹനത്തിൽ നിന്ന് വിജിലൻസ് പിടികൂടി. പ്രതി ഇത് പതിവായി ചെയ്യാറുണ്ടെന്നും ലീവിന് നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്താറുണ്ടായിരുന്നുവെന്നും വിജിലൻസ് പറഞ്ഞു.

ALSO READ: ‘വെള്ളാപ്പള്ളിയെ പറ്റി മുഖ്യമന്ത്രി പറഞ്ഞത് എന്താണ്?’; തെറ്റിദ്ധാരണ പരത്തിയ പ്രമുഖ ചാനലിനെതിരെ ആഞ്ഞടിച്ച് അശോകൻ ചരുവിൽ

വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. തൃശ്ശൂർ ചിറങ്ങരയിൽ വച്ചാണ് പരിശോധന നടത്തിയത്. ഡി വൈ എസ് പി ജിംപോള്‍, സി ഐ ജയേഷ് ബാലൻ, സൈജു സോമൻ, ബിബിഷ് കെ ബി, സിബിൻ, രതീഷ്, എ എസ് ഐ സെൽവകുമാർ, മുഹമ്മദ്‌ സിയാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News