ദേശീയ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന ‘കേരള സ്റ്റോറി’; ഇത് ഇന്ത്യ മാതൃകയാക്കേണ്ട ഇടത് ബദൽ

extreme poverty eradication

നവജിത്ത് എ

അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത ലോകത്തിലെ രണ്ടാമത്തെ പ്രദേശമായി കേരളം മാറയിതിന്റെ ചരിത്ര പ്രഖ്യപനം ക‍ഴിഞ്ഞ നവംബര്‍ ഒന്നാം തീയിതി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്ന് രണ്ട് കാര്യങ്ങളാണ് കേരളത്തില്‍ സംഭവിച്ചത്. ഒന്ന് അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. രണ്ട് കേരളത്തില്‍ അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യപ്പെട്ടിട്ടില്ല എന്ന നുണയുമായി പ്രതിപക്ഷം രംഗത്തെത്തി. ഇങ്ങനെയൊരു നേട്ടം കൈവരിച്ചിട്ടില്ല എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അന്ന് മുതല്‍ എല്ലാ ദിവസവും നുണയുടെ ഭാണ്ഡകെട്ടുമായി പ്രതിപക്ഷ നേതാവ് പ്രത്യക്ഷപ്പെട്ടു.

04-11-2025 ദി ഹിന്ദു, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, ഇന്ത്യയിലെ രണ്ട് പ്രമുഖ ദിനപത്രങ്ങൾ. ഈ രണ്ട് പത്രങ്ങളുടെയും ഈ ദിവസത്തെ മുഖപ്രസംഗം കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജനത്തെപ്പറ്റിയാണ്. The Hindu വിൻ്റെ മുഖപ്രസംഗത്തിന്റെ തലക്കെട്ട് Kerala Story എന്നാണ്. കേരളത്തെ പറ്റി വ്യാജ പ്രൊപ്പഗണ്ട പ്രചരിപ്പിക്കുവാൻ സംഘപരിവാര്‍ ഉപയോഗിച്ച അതേ പേര് തന്നെ കേരളത്തിന്റെ ചരിത്രപരമായ നേട്ടത്തെ വിശദീകരിക്കുവാൻ ഹിന്ദു ഉപയോഗിച്ചിരിക്കുന്നത്.

ALSO READ; കിഫ്ബി @25: നവകേരളത്തിന്‍റെ എൻജിൻ; വികസനത്തിന്‍റെ വിപ്ലവയാത്രയ്ക്ക് കാൽ നൂറ്റാണ്ട്; ആഘോഷങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ അതിദരിദ്രരെ കണ്ടെത്താൻ ലക്ഷക്കണക്കിന് ആളുകൾ ചേർന്ന് നടത്തിയ ശ്രമത്തെക്കുറിച്ചും അതിന് സ്വീകരിച്ച മാനദണ്ഡങ്ങളെ കുറിച്ചും പ്രത്യേകം പ്രത്യേകം മൈക്രോ പ്ലാനുകൾ ആവിഷ്കരിച്ചതിനെക്കുറിച്ചും വീട്, വരുമാനം, പാകം ചെയ്ത ഭക്ഷണം, രേഖകൾ, അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെ ആരോഗ്യ സേവനങ്ങൾ എന്നിവ നൽകിയതിനെക്കുറിച്ചും വ്യക്തമായി ഹിന്ദുവിന്റെ മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ദാരിദ്ര്യത്തെ ചെറുത്തു തോൽപ്പിക്കുന്നത് അവസാനമില്ലാത്ത ഒരു ദൗത്യമാണെന്നും അതുകൊണ്ടുതന്നെ വിമർശനങ്ങൾ സ്വാഭാവികമാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ രണ്ട് പ്രമുഖ പത്രങ്ങൾ, ദി ഹിന്ദുവും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സും കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജനത്തെപ്പറ്റി മുഖപ്രസംഗം എഴുതിയിരിക്കുന്നു. Kerala Story എന്ന തലക്കെട്ടിലാണ് The Hindu വിൻ്റെ മുഖപ്രസംഗം. താഴേത്തട്ടിലെ ജനാധിപത്യത്തിൻ്റെ വിജയവും ഒരു ബദൽ വികസന മാതൃകയുടെ ഉദാഹരണവുമായി കേരളത്തിന്റെ പ്രവര്‍ത്തനത്തെ പ്രചരിപ്പിക്കപ്പെടേണ്ടതാണെന്നും ‘ദി ഹിന്ദു’ ചൂണ്ടിക്കാട്ടുന്നു.

ALSO READ; ‘ശശി തരൂരിൻ്റെ വിമർശനത്തില്‍ മറുപടി പറയേണ്ടത് ഹൈക്കമാൻഡ്’: കൊടിക്കുന്നില്‍ സുരേഷ് എംപി

അതിദരിദ്രരെ കണ്ടെത്താൻ 2021 മുതൽ നടത്തുന്ന നിരന്തരമായ പരിശ്രമങ്ങൾക്ക് സർക്കാർ അഭിനന്ദനമർഹിക്കുന്നുവെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ തങ്ങ‍ളുടെ മുഖപ്രസംഗത്തില്‍ പറയുന്നത്. ഘടനാപരമായ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് ഈ പരിവർത്തനത്തെ സുസ്ഥിരമാക്കേണ്ടതിന്റെ പ്രാധാന്യമാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് തങ്ങ‍ളുടെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ രണ്ട് പത്രങ്ങള്‍ മാത്രമല്ല സിഎൻഎൻ, ന്യൂസ് 18, ഇന്ത്യ ടുഡേ, ഡിജിറ്റൽ മാധ്യമമായ ദി ന്യൂസ് മിനിട്ട് എന്നിവയെല്ലാം അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനത്തെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ നല്‍കിയിരുന്നു. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഗുണഭോക്താക്കളെ നേരിട്ട് കണ്ട് തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോര്‍ട്ട് ആയിരുന്നു ദി ന്യൂസ് മിനിട്ട് പ്രസിദ്ധീകരിച്ചത്. ഓരോരുത്തരുടേയും വീടുകളില്‍ നേരിട്ട് പോയി വരുടെ ജീവിതാവസ്ഥയിൽ ഉണ്ടായ മാറ്റം വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടായിരുന്നു അത്. ചരിത്രപരമായ കേരളത്തിന്റെ ഇടപെടലുകള്‍ എങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്‍ മാതൃകയായി സ്വീകരിക്കേണ്ടത് എന്നത് ചൂണ്ടിക്കാട്ടുന്നതായിരുന്നു സ്ക്രോളിന്റെ റിപ്പോര്‍ട്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയെ എങ്ങനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കേരളം കൈപിടിച്ചുയര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കേരളം നടത്തിയ മഹത്തായ ഒരു ദൗത്യത്തെ ഇന്ത്യയുടെയും ലോകത്തിന്റെയും മുന്നിൽ ദേശീയ മാധ്യമങ്ങള്‍ ഒരു മാതൃകയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. വിമര്‍ശനാത്മകമായി തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ കുറവുകൾ ചൂണ്ടിക്കാട്ടുന്നതോടൊപ്പം തന്നെ മറ്റാരും ഏറ്റെടുത്തിട്ടില്ലാത്ത ഒരു വലിയ വെല്ലുവിളിയാണ്, മുൻ മാതൃകകളില്ലാത്ത കേരളം ഏറ്റെടുത്ത് നടപ്പാക്കിയരിക്കുന്നത് എന്നും അടിവരയിടുകയാണ് ദേശീയ മാധ്യമങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News