മഴക്കോള് കണ്ടാൽ ആധികയറുന്ന ദിനങ്ങൾക്ക് വിട: കെട്ടുറപ്പുള്ള വീട്ടിൽ ദേവികയമ്മ ഇന്ന് സുരക്ഷിതയാണ്; ചേർത്തുപിടിച്ച് ഇടതുസർക്കാർ

DEVIKA AMMA + EXTREME POVERTY ERADICATION

അതിദാരിദ്ര്യ നിർമ്മാർജനത്തിലൂടെ സർക്കാർ ചേർത്തുപിടിച്ച എറണാകുളം തൃപ്പുണ്ണിത്തുറയിലെ ദേവികയമ്മയ്ക്ക് പുതുജീവിതം. സ്വന്തമായി കിടപ്പാടമില്ലാതെ ദുരിത ജീവിതം നയിച്ച 63 വയസ്സുള്ള ദേവിക സർക്കാർ ഒരുക്കിയ വീട്ടിൽ ഇന്ന് സുരക്ഷിതയാണ്. ആരുമില്ലാതെ തനിച്ച് ജീവിക്കുന്ന ദേവികയമ്മയ്ക്ക് എല്ലാ സഹായങ്ങളുമായി സർക്കാർ ഒപ്പമുണ്ട്. മഴക്കോള് കണ്ടാൽ ആധികയറുന്ന കാലം, മുട്ടോളം വെള്ളത്തിൽ ഉറങ്ങാത്ത ദിനരാത്രങ്ങൾ. ആ ദുരിതകയത്തിൽ നിന്നാണ് സംസ്ഥാന സർക്കാർ ഈ അമ്മയെ കരകയറ്റിയത്.

വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗാവസ്ഥയിൽ കഴിയുന്ന ദേവികയമ്മ തിരുവാകുളത്ത് ബന്ധുവീട്ടിലായിരുന്നു താമസം. ഭർത്താവ് ഉണ്ണികൃഷ്ണൻ മരിച്ചതോടെ പൂർണമായും തനിച്ചായി. അതിനിടെയാണ് തൃപ്പുണ്ണിത്തുറ മുൻസിപ്പാലിറ്റി അതിദരിദ്യ നിർമ്മാർജ്ജന വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.

ALSO READ; റെക്കോഡ് നേട്ടവുമായി PSC; മൂന്നാം വർഷവും മുപ്പതിനായിരം നിയമന ശുപാര്‍ശകള്‍; ഇടത് സർക്കാർ ഇതുവരെ നൽകിയത് 2.99 ലക്ഷം നിയമന ശുപാര്‍ശകള്‍

ഇന്ന് സർക്കാറിൻ്റെ കരുതലിൽ സ്വന്തം വീട്ടിൽ കിടന്നുറങ്ങാം. അതിദാരിദ്യത്തിൽ ഉൾപ്പെടുത്തിയ ദേവികയ്ക്ക് കിറ്റും മുരുന്നുമെല്ലാം മുൻസിപ്പിലാറ്റി മുഖേന സൗജന്യമായി എത്തിക്കുന്നുണ്ട്. എല്ലാം അവസാനിചെന്ന കരുതിയിടത്ത് നിന്ന് പുതുജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ സർക്കാറിലാണ് ഈ അമ്മയുടെ വിശ്വാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News