
സർക്കാരിനെ ഏത് വാക്കുകൊണ്ട് അടയാളപ്പെടുത്തുമെന്ന് ചോദിച്ചാൽ അനുകമ്പയെന്ന വാക്കുകൊണ്ടായിരിക്കും അടയാളപ്പെടുത്തുകയെന്ന് ഒരു അധ്യാപിക പറയുന്നു. കാരണങ്ങളും ആ ആധ്യാപിക നിരത്തുകയാണ്. സ്കൂളിൽ നിന്നും വീണ് വലത് കൈപ്പത്തിയിൽ ഒടിവുണ്ടായി സർജറി കഴിഞ്ഞ് കിടക്കുന്ന വിദ്യാർഥിക്ക് സിഎം കിഡ്സ് സ്കോളർഷിപ് പരീക്ഷയെഴിതാൻ സഹായിയെ അനുവദിച്ച് കൊണ്ട് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
നിസ്സഹരായ മനുഷ്യരെ തേടിയെത്തുന്ന സഹായഹസ്തമാണ് ഒരു സർക്കാരിനെ,ഒരു ഭരണാധികാരിയെ അടയാളപ്പെടുത്തുന്നതെന്നും വികാര നിർഭരമായി ഹനാന എന്ന അധ്യാപിക ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസറ്റിൻ്റെ പൂർണരൂപം
എടായ്ക്കൽ എംഎൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷാഫി സ്കൂളിൽ നിന്ന് വീണു വലതു കൈപ്പത്തി ഒടിഞ്ഞു സർജറി കഴിഞ്ഞ വിവരം അധ്യാപകരായ സുഹൃത്തുക്കൾ വഴിയാണ് അറിയുന്നത്.
ഡോക്ടർമാർ ഒരുമാസം വിശ്രമം പറഞ്ഞ വിദ്യാർത്ഥിക്ക് ഈ മാസം 26നു നടക്കാൻ പോവുന്ന സിഎം കിഡ്സ് സ്കോളർഷിപ് പരീക്ഷ എഴുതാൻ കഴിയുമോ എന്ന് കുടുംബത്തിനും അധ്യാപകർക്കും ഏറെ ആശങ്കയുണ്ടായി.
വിഷയവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും ഓഫീസുമായി ബന്ധപെട്ടു അപേക്ഷകൾ സമർപ്പിച്ചു.
ഏറെ സഹാനുഭൂതിയോടെയാണ് ഈ വിഷയത്തെ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും ഓഫീസ് പരിഗണിച്ചത്.
കഴിഞ്ഞ ദിവസം ഷാഫിക്ക് പരീക്ഷ എഴുതാൻ സഹായിയെ അനുവദിച്ചു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങിയപ്പോൾ ഒരധ്യാപിക എന്ന നിലക്കും ഒരമ്മ എന്ന നിലക്കും ഏറെ സന്തോഷം തോന്നി.
ഒരുപാട് വികസന പ്രവർത്തനങ്ങളോ പുരോഗതിയോ മാത്രമല്ല,നിസ്സഹരായ മനുഷ്യരെ തേടിയെത്തുന്ന സഹായഹസ്തമാണ് ഒരു സർക്കാരിനെ,ഒരു ഭരണാധികാരിയെ അടയാളപ്പെടുത്തുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്.
അത് കൊണ്ട് തന്നെ ഒരു മലയാള അദ്ധ്യാപിക എന്ന നിലക്ക് ഈ സർക്കാരിനെ ഏതു വാക്ക് കൊണ്ട് അടയാളപ്പെടുത്തും എന്നൊരു ചോദ്യമുയർന്നാൽ എൻ്റെ ഉത്തരം “അനുകമ്പ” എന്നാണ്..
നന്ദി,
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
നന്ദി ശിവൻകുട്ടി സാർ…!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


