‘വാർത്ത കണ്ടയുടനെ ടാങ്കിൽ വെള്ളം നിറച്ചു, തുണി കഴുകാനിട്ടു’, കേരളം അന്നും ഇന്നും; രസകരമായ കുറിപ്പ് ഫേസ്ബുക്കിൽ വൈറൽ

keralam before after

ഇന്നത്തെപ്പത്രങ്ങളുടെ ഒന്നാം പേജ് കണ്ട് ഞെട്ടിത്തരിച്ച് വീട്ടിലെപ്പണികളെല്ലാം ചെയ്ത് തീർക്കാർ നെട്ടോട്ടമോടുന്ന ഒരമ്മയുടെ രസകരമായ അനുഭവം പങ്കുവച്ച മനോജ് വെള്ളനാടിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇന്നത്തെ പത്രങ്ങളുടെയെല്ലാം ഒന്നാം പേജ് പത്ത് വർഷം മുന്നേ കേരളത്തിലുണ്ടായിരുന്ന അവസ്ഥകളായിരുന്നു.

അന്നത്തെ വാർത്തകളായിരുന്നു ഇന്ന് പ്രസിദ്ധീകരിച്ചത്. ഇതാണ് എല്ലാവരേയും ഞെട്ടിച്ചത്. ലോഡ്ഷെഡ്ഡിങ് വരാൻ പോകുന്നെന്ന വാർത്ത വായിച്ച് ഞെട്ടി വായന നിർത്തി വെള്ളം നിറച്ച് വയ്ക്കാനും തുണി കഴുകാനും നെട്ടോട്ടമോടുകയും പിന്നീട് അടുത്ത പേജ് കാണിച്ച് നൽകിയപ്പോൾ സമാധാനമാകുകയും ചെയ്തതായി കുറിപ്പിൽ പറയുന്നു.

Also read: ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്; കേരളം അന്നും ഇന്നും, മാറിയതിങ്ങനെ…

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

രാവിലെ എണീറ്റ് പത്രം തുറന്ന് അതിൻ്റെ ഒന്നാം പേജ് കണ്ടപ്പോഴേ അവർ ഞെട്ടി. വായന അവിടെ നിർത്തി ഓടിപ്പോയി പമ്പ് ഓൺ ചെയ്തു. കഴുകാനുള്ള തുണികൾ എടുത്ത് വാഷിംഗ് മെഷീനിലിട്ടു. വേഗം രാവിലേക്കുള്ള ഫുഡ് ഉണ്ടാക്കാൻ തുടങ്ങി.
ഈ സമയത്താണ് ഞാൻ സീനിലേക്ക് വരുന്നത്. അറിഞ്ഞാ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഉണ്ടെന്ന്! രാവിലെയും കറൻ്റ് പോവും! കേട്ടപ്പോൾ ഞാനും ഞെട്ടി. ആരു പറഞ്ഞു? അത് പത്രത്തിലുണ്ട്. സത്യം പറഞ്ഞാൽ പത്രം കണ്ടപ്പോൾ ഞാനും കൺഫ്യൂസ്‌ഡായി. നോക്കിയപ്പോൾ ഒരു പേജിൽ എല്ലാ വാർത്തയും നെഗറ്റീവും ലോജിക്കില്ലാത്തതും. പിന്നീടാണ് കാര്യത്തിൻ്റെ കിടപ്പ് മനസിലായത്. വാർത്തയിൽ ലോജിക്കുണ്ടായിരുന്നു, പക്ഷെ 10 വർഷം മുമ്പത്തെ ലോജിക്കായിരുന്നു എന്ന് മാത്രം. അപ്പൊ ഞാൻ പത്രമെടുത്ത് അകത്തെ പേജ് കാണിച്ചു കൊടുത്തിട്ട് ഈ വാർത്തയുടെ പിന്നിലെ കാര്യം പറഞ്ഞു കൊടുത്തു. അപ്പോഴാണ് ആശ്വാസമായത്.
രാവിലത്തെ ഈ പരക്കം പാച്ചിൽ ഞാൻ ഫേസ്ബുക്കിൽ എഴുതിയിടാൻ പോകുവാണേ എന്ന് പറഞ്ഞു. ഇന്ന് ഇതുപോലെ മിക്കവാറും വീടുകളിലും ആൾക്കാർ 10 വർഷം പിന്നിലേക്ക് പോയിട്ടുണ്ടാകുമെന്ന് തോന്നി. ശേഷം പിടിച്ചിരുത്തി എടുത്ത ഫോട്ടോയാണ് ഇത്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News