അത് എഐ തന്നെ: ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയോട് സംസാരിച്ചെന്ന വാദം കള്ളം; ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

Pinarayi vijayan

ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയോട് സംസാരിച്ചെന്ന വാദം കള്ളമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൈരളി ന്യൂസിനാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. പുറത്തു വന്നത് ആംബുലൻസ് കൈമാറ്റത്തിൻ്റെ ദൃശ്യങ്ങളാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും തമ്മില്‍ ഇത്ര അഗാധമായ ബന്ധമുണ്ടാകാ‍ൻ എന്തായിരിക്കും കാരണം എന്ന അടിക്കുറിപ്പോടുകൂടിയാണ് എ ഐ ചിത്രം പ്രചരിച്ചത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെ കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തിരുന്നു.

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് എൻ സുബ്രഹ്മണ്യൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വ്യാജ പ്രചരണത്തിനെതിരെ സിപിഐഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റേത് തരംതാഴ്ന്ന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

ALSO READ: ഉന്നാവോ ബലാൽസംഘകേസ് പ്രതി കുൽദീപ് സിങ് സെൻ​ഗാറിന്റെ മോചനം ; നടപടിയെ ശക്തമായി അപലപിച്ച് എസ്എഫ്ഐ

കേരളാ പൊലീസിന് ഭീമാ ഗോള്‍ഡ് ആബുലന്‍സ് കൈമാറുന്ന പൊതുചടങ്ങിലെ ചിത്രത്തെ എഐ ഉപയോഗിച്ച് മാറ്റിയായിരുന്നു വ്യാജ പ്രചാരണം നടത്തിയത്. മുഖ്യമന്ത്രിയുമായി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വകാര്യ സന്ദര്‍ശനം നടത്തിയെന്ന് വരുത്തുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News