
തനിക്കെതിരായ വ്യാജ പ്രചാരണത്തെ ശക്തമായി നേരിടുമെന്ന് കെ ജെ ഷൈൻ ടീച്ചർ. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മാധ്യമങ്ങളോട് അവര്‍ പറഞ്ഞു. വ്യാജ ആരോപണം ആസൂത്രിതമായിട്ടുള്ളതാണ്. തനിക്കെതിരെ ഇത്തരം വ്യാജ പ്രചരണം വരാൻ പോകുന്നുവെന്ന് ഒരു കോൺഗ്രസ് പ്രവർത്തകൻ തന്നോട് പറഞ്ഞിരുന്നു. ഒരു ബോംബ് പൊട്ടുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിരുന്നത് എല്ലാവരും കേട്ടിരുന്നു. അത് ഇതാണോയെന്ന് സംശയമുണ്ടെന്ന് കെ ജെ ഷൈൻ ടീച്ചര്‍ പറഞ്ഞു.
തനിക്കെതിരായ വ്യാജ പ്രചാരണത്തിൻ്റെ കേന്ദ്രം പ്രതിപക്ഷ നേതാവിൻ്റെ ഓഫീസാണ്. അദ്ദേഹമറിയാതെ ഒന്നും നടക്കില്ല. ആരോപണം നേരിടുന്ന കോൺഗ്രസ് എംഎൽഎയെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരം വ്യാജ ആരോപണങ്ങൾ എൻ്റെ നേരെ ഉന്നയിക്കുന്നത്. കോൺഗ്രസും വലതുപക്ഷത്തെ ചില മാധ്യമങ്ങളുമാണ് തനിക്കെതിരായ ഗൂഢാലോചനയ്ക്ക പിന്നിലെന്ന് കെ ജെ ഷൈൻ ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തൻ്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമം നടക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷൈൻ ടീച്ചര്‍ രംഗത്തു വന്നിരുന്നു. സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കണമെന്ന് അവര്‍ കുറിപ്പിലൂടെ പങ്കുവെച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

