
കോഴിക്കോട് കലക്ടറേറ്റിൽ ബോംബ് ഭീഷണി. കലക്ടറുടെ ഔദ്യോഗിക ഇ-മെയിലിലാണ് ഭീഷണി വന്നത്. തുടർന്ന് കലക്ട്രേറ്റിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഒരു മണിക്കൂറോളം പരിശോധന നടത്തിയിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. കലക്ട്രേറ്റിൽ വച്ച ഐ ഇ ഡി ബോംബ് ഒരു മണിക്ക് പൊട്ടും എന്നാണ് ഇ-മെയിലിൽ ഉണ്ടായിരുന്നത്.
വ്യാപകമായ പരിശോധനക്ക് ശേഷം വ്യാജഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരിശോധനയ്ക്ക് ശേഷം, ഓഫീസിന്റെ പ്രവർത്തനം സാധാരണ ഗതിയിൽ പുനരാരംഭിച്ചു.
ഇടുക്കിയിലും ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തു. മുട്ടം കോടതിയിലും ഇടുക്കിയിലെ മറ്റു കോടതികളിലുമാണ് ഭീഷണിയുണ്ടായത്. മുട്ടം കോടതിയിൽ മുമ്പും ഭീഷണി സന്ദേശം വന്നിട്ടുണ്ട്. കളക്ടർ ഓഫിസ്, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങളിലും ബോംബ് വെച്ചിട്ടുണ്ടെന്നും മുട്ടം കോടതിയിലേക്ക് വന്ന സന്ദേശത്തിലുണ്ടായിരുന്നു.
News summary: A fake bomb threat was reported at the Kozhikode Collectorate after an email was sent to the Collector’s official email ID.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

