
കൈരളി ന്യൂസിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ കാർഡ്. പത്മകുമാർ ജനപ്രതിനിധിയല്ല, പാർട്ടി മെമ്പർ മാത്രമാണെന്നും മുകേഷ് പാർട്ടി മെമ്പറല്ല ജനപ്രതിനിധി മാത്രമാണ് എന്ന തരത്തിലും കൈരളി ന്യൂസിന്റെ ലോഗോയോട് കൂടിയ സോഷ്യൽ മീഡിയ കാർഡ് ആണ് വ്യാപകമായി പ്രചരിക്കുന്നത്. കോൺഗ്രസ് നേതാവ് എസ് എസ് ലാൽ ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിലടക്കം ഈ കാർഡ് പ്രചരിപ്പിക്കുന്നുണ്ട്.
ഇന്ന് വൈകുന്നേരം 3 മണിക്കാണ് എം വി ഗോവിന്ദൻ മാസ്റ്ററുടെ വാർത്ത സമ്മേളനം നടക്കുന്നത്. എന്നാൽ ഈ വാർത്ത സമ്മേളവുമായി ബന്ധപ്പെട്ട് കൈരളി ന്യൂസ് ഈ തരത്തിൽ ഒരു വാർത്ത കാർഡ് നൽകിയിട്ടില്ല.
ALSO READ: ‘തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വൻ വിജയം നേടും’: എം വി ഗോവിന്ദൻ മാസ്റ്റര്‍
ഇത് ആദ്യമായല്ല ഇത്തരത്തിൽ കൈരളി ന്യൂസിന് നേരെ വ്യാജ പ്രചാരണങ്ങൾ കോൺഗ്രസ് സൈബറിടങ്ങളിൽ നിന്നടക്കം ഉണ്ടാകുന്നത്. ഇത്തരത്തിൽ കാർഡ് പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

