
കൊല്ലം നെടുമ്പനയിൽ ബിജെപിയിൽ നിന്നും കോൺഗ്രസ്സിൽ നിന്നും നിരവധി കുടുംബങ്ങൾ സിപിഐഎമ്മിലേക്ക്. ബിജെപി ഏരിയ ജനറൽ സെക്രട്ടറി ഹരിലാലിന്റെ നേതൃത്വത്തിൽ നിരവധി കുടുംബങ്ങളാണ് സിപിഎമ്മിലേക്ക് വന്നത്. സ്വീകരണ യോഗം മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന അംഗവുമായിട്ടുള്ള ജെ മേഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി ക്ഷമയിന്ദ്രൻ അധ്യക്ഷനായി, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എം എസ് ശബരിനാഥ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ സന്തോഷ്, ആർ ബിജു എന്നിവർ പങ്കെടുത്തു.
ALSO READ: പണി പൂര്‍ത്തിയായ റോഡിനു വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ച് പണം തട്ടാന്‍ ശ്രമം; മലപ്പുറം വളാഞ്ചേരി നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമാക്കി സിപിഐഎം
യോഗത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് നാസറുദ്ധീൻ, എം വേണുഗോപാൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ നിസാം, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ ശ്രീകൃഷ്ണപിള്ള, എസ് നിസാം, സുൽബത്ത്, നജീബ്, പ്രസാദ്, വാർഡ് മെമ്പർ പി അനിൽകുമാർ തുടങ്ങി സിപിഐഎമ്മിന്റെ നിരവധി നേതാക്കളാണ് നെടുമ്പനയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

