
കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാട്ടാന ആക്രമണത്തിൽ തന്നെയാണ് മരണമെന്ന് സ്ഥിരീകരിച്ചു. വയനാട് ബത്തേരി സ്വദേശി രാജീവ് ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാജീവിൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കുടുംബത്തിൽ ഒരാൾക്ക് താത്കാലിക ജോലിയും നൽകും.
ആദ്യഗന്ധു ധനസഹായം ആറു ലക്ഷവും, സംസ്കാര ചടങ്ങിനുള്ള ചെലവിലേക്ക് 20,000 രൂപയും ഇന്ന് നൽകും. ആനയെ പിടികൂടാനും പ്രദേശത്ത് കാവൽ ശക്തമാക്കാനും തീരുമാനമായി. അതേസമയം, കൊല്ലപ്പെട്ട രാജീവിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ഈ പ്രദേശത്ത് ആന ഇറങ്ങിയിരുന്നു. അപ്പോള്‍ തന്നെ വനവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവും ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും രാജീവ് അപകടത്തിൽപ്പെട്ട കാര്യം ആരും അറിഞ്ഞിരുന്നില്ല. രാജീവ് രാത്രി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അർദ്ധരാത്രിയോടു കൂടി കണ്ടെത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

