‘സൗദിയിലെ ഒരു കോൺഗ്രസ് അനുഭാവിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിൻ്റെ കോൾ റെക്കോർഡ് പുറത്തുവന്നാൽ രാഹുലിന് മുന്നേ ഇദ്ദേഹം രാജി വെക്കേണ്ടി വരും’; പ്രതിപക്ഷ നേതാവിനെതിരെയുള്ള പോസ്റ്റ് വൈറൽ

ഓരോ ദിവസവും കഴിയുന്തോറും രാഹുലിനെതിരെ പരാതിയുടെ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. എംഎൽഎ സ്ഥാനത്തു നിന്നുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി അനിവാര്യമാവുന്ന അവസ്ഥയിലും പാർട്ടിയിൽ ഒരു ഭാഗം അദ്ദേഹത്തിന് അനുകൂലമായി സംസാരിച്ചിരുന്നു. എന്നാൽ നിന്നനില്പിൽ നിലപാടും മാറ്റി. രാഹുൽ മാങ്കൂട്ടത്തെ സംരക്ഷിച്ചതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലും പൊതുജനമധ്യത്തിലും പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയത്. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തെ രാജിവെപ്പിച്ചത് പാർട്ടി നടപടി തന്നെയാണെന്ന് വിഡി സതീശൻ വ്യക്തമാക്കി.

ധാർമികമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനത്തു നിന്നും രാജിവെക്കേണ്ടതല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ വി ഡി സതീശൻ ഒഴിഞ്ഞുമാറി. എന്നാൽ ഇതേ സതീശൻ തന്നെ സൗദിയിൽ ഉള്ള കോൺഗ്രസ്‌ പ്രവർത്തകനെ വിളിച്ചു ഭീഷണി പെടുത്തിയിട്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഷഹാന കുര്യൻ എന്ന ബ്ലോഗർ ആണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പേരെടുത്ത് പറയുന്നില്ലെങ്കിലും നൽകിയിരിക്കുന്ന സ്ക്രറ്റീൻഷോട്ടിൽ പ്രതിപക്ഷ നേതാവിന്റെ നമ്പർ ആണുള്ളത്.

‘സൗദിയിലെ ഒരു കോൺഗ്രസ് അനുഭാവിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിൻ്റെ 10 മിനിറ്റ് കോൾ റെക്കോർഡ് പുറത്തുവന്നാൽ രാഹുലിന് മുന്നെ ഇദ്ദേഹം രാജി വെക്കേണ്ടി വരും’ എന്ന് അവർ ഫേസ്ബുക്കിൽ കുറിക്കുന്നു. ഒരു പരാതിപോലും ഇല്ലാതെ രാഹുലിൻ്റെ കാര്യത്തിൽ ഇത്രയ്ക്ക് ധാർമികത ഉണ്ടെങ്കിൽ അതൊന്നു നോക്കിയാലോ? എന്നും അവർ ചോദിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

ധാർമികതയുടെ പേരിൽ രാജി വെപ്പിക്കാൻ ഇറങ്ങുന്ന ബഹു:നേതാവ് സൗദിയിൽ ഉള്ള കോൺഗ്രസ്‌ പ്രവർത്തകനെ വിളിച്ചു ഭീഷണി പെടുത്തുമ്പോൾ എവിടെ പോയി ഈ ധാർമികത…?
സൗദിയിലെ ഒരു കോൺഗ്രസ് അനുഭാവിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിൻ്റെ 10 മിനിറ്റ് കോൾ റെക്കോർഡ് പുറത്തുവന്നാൽ രാഹുലിന് മുന്നെ ഇദ്ദേഹം രാജി വെക്കേണ്ടി വരും….
ഒരു പരാതിപോലും ഇല്ലാതെ രാഹുലിൻ്റെ കാര്യത്തിൽ ഇത്രയ്ക്ക് ധാർമികത ഉണ്ടെങ്കിൽ അതൊന്നു നോക്കിയാലോ?

കൂടാതെ ഇതിനു പിന്നാലെ ഈ കാര്യവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകൾ അവർ പങ്കുവയ്ക്കുന്നുണ്ട്. ‘ഒറ്റുക്കാർക്ക് മുകളിൽ മറ്റൊരു ഒറ്റുകാരൻ ഉണ്ടാവും..’ എന്നാണ് ഒരു പോസ്റ്റിൽ പറയുന്നത്. കൂടാതെ ആദ്യം പറഞ്ഞ വി ഡി സതീശന്റെ ഭീഷണിപ്പെടുത്തലുമായി ബന്ധപ്പെട്ട തെളിവുകൾ ഇവർ പുറത്തുവിടുമെന്നും പോസ്റ്റുകളിൽ ധ്വനിക്കുന്നുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ് കളികൾ എല്ലാം പുറത്തുവരാൻ നേരം ആയതായും ഇവിടെ നിന്നും മനസിലാകും. എന്തായാലും രാഹുലിനെ പൊതിഞ്ഞ് സംരക്ഷിക്കാൻ നിൽക്കാതെ സ്വന്തം കാര്യങ്ങൾ നോക്കി നടക്കുന്നത് ആവും പ്രതിപക്ഷ നേതാവിനും നല്ലത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News