
പരാതിക്കാരിയെ വെല്ലുവിളിച്ച് ഫെന്നി നൈനാൻ. വാഹനത്തിൽ കയറ്റിയത് എവിടെ നിന്ന്, എവിടേക്ക് കൊണ്ടുപോയി, ഏത് ഹോം സ്റ്റേ യിൽ താമസിപ്പിച്ചു എന്നുകൂടി പറയാൻ പരാതി നൽകിയാൽ തയ്യാറാകണം എന്നും ഫെന്നി പറഞ്ഞു.
എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും പരാതിക്ക് പിന്നിൽ ഗൂഢാലോചന ആണെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാർ പൊതുപ്രവർത്തകർ, ഒരു ചാനൽ എന്നിവ ഉൾപ്പെട്ട ഗൂഢാലോചന ആണെന്നും പരാതിയുടെ ഉള്ളടക്കം സത്യമെന്നുവന്നാൽ തനിക്ക് വോട്ട് ചെയ്യരുത് എന്ന് ആളുകളോട് തുറന്നു പറയും എന്നും അദ്ദേഹം പ്രതികരിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിക്കാനുള്ള ശ്രമമാണ് പുതിയ പരാതിക്ക് പിന്നിൽ, സത്യം പോലീസ് കണ്ടുപിടിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെയാണ് മര്റൊരു പെൺകുട്ടി രാഹുലിനെതിരെ പരാതിയുമായി എത്തിയത്. രാഹുലിനെതിരെ ഇരുപത്തിമൂന്നുകാരി കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതിയിൽ ഫെന്നി നൈനാന്റെ പേരും പരാമർശിച്ചിരുന്നു. അവധിയ്ക്ക് നാട്ടിലെത്തിയ യുവതിയെ കാണണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് യുവതിയെ കാണാൻ രാഹുൽ എത്തിയത് ഫെന്നി നൈനാൻ ഓടിച്ച കാറിൽ ആണ്. ഇയാൾ ആണ് രാഹുലിനെയും യുവതിയെയും ഹോെസ്റ്റേയിൽ എത്തിച്ചത് എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. അടൂർ നഗരസഭ എട്ടാം വാർഡ് യു ഡി എഫ് സ്ഥാനാർഥി ആണ് ഫെന്നി നൈനാൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

