ശബരിമല കൊടിമരക്കേസിൽ ചലച്ചിത്ര പ്രവർത്തകരും മൊഴി നൽകി; മോഹൻലാലും സുരേഷ് ​ഗോപിയും മൊഴി നൽകാൻ തയ്യാറെന്നറിയിച്ചു

shaji kailas ranji panicker gave statement to vijilance sabarimala case

ശബരിമല കൊടിമരക്കേസിൽ വിജിലൻസിന് മൊഴി നൽകി ചലച്ചിത്ര മേഖലയിലെ പ്രമുഖരും. ഷാജി കൈലാസ്, സുരേഷ് കുമാർ, രഞ്ജി പണിക്കർ എന്നിവരാണ് മൊഴി നൽകിയത്. നാണയങ്ങളായാണ് സ്വർണം നൽകിയതെന്നാണ് ഇവർ നൽകിയ മൊഴി. മൊഴി നൽകാൻ തയ്യാറെന്ന് മോഹൻലാലും സുരേഷ് ഗോപിയും പറഞ്ഞിട്ടുണ്ട്.

കൊടിമര പുനപ്രതിഷ്ഠയ്ക്ക് സ്വർണ്ണം നൽകിയവരെ തേടി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് വിജിലൻസ്. മാധ്യമങ്ങളിൽ പരസ്യം നൽകാനും ആലോചനയുണ്ടെന്നാണ് വിവരം. സ്വർണ്ണം നൽകിയവർ വിജിലൻസിനെ ബന്ധപ്പെടണമെന്ന് ആവശ്യപ്പെടും. ദേവസ്വം രേഖകളിൽ ഉള്ളവരെക്കാൾ കൂടുതൽ പേർ സംഭാവന നൽകിയോ എന്നറിയാനാണ് അന്വേഷണം നടക്കുന്നത്.

Also read: സതീശന്റേത് ‘സസ്പെൻസ്’ രാഷ്ട്രീയവും പച്ചക്കള്ളങ്ങളും; കണക്കുകൾ നിരത്തി ആഞ്ഞടിച്ച് അഡ്വ. കെ. അനിൽകുമാർ

ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമല കൊടിമരം പുനസ്ഥാപിച്ചതിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 2017 ൽ കൊടിമരത്തിന്റെ പുനപ്രതിഷ്ഠയ്ക്കായി സ്വർണം നൽകിയവരുടെ മൊഴി വിജിലൻസിന്റെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി തുടങ്ങിയത്. അതേസമയം ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികളിൽ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തി. പാളികളിൽ പലയിടത്തും നൈട്രിക് ആസിഡിൻ്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. അപ്രൈസർമാർ പരിശോധനയ്ക്ക് വേണ്ടി പ്രയോഗിച്ചതാണ് എന്നാണ് നിഗമനം. സ്വർണ്ണത്തിൻറെ പരിശുദ്ധിയാണ് നൈട്രിക് ആസിഡ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് ക്രമേണ സ്വർണത്തിൽ കേടുപാടുകൾ വരുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് വിദഗ്ധസംഘം നിർദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News