ആവശ്യങ്ങളിൽ അനുകൂലമായ നിലപാട് എടുക്കുമെന്ന ഉറപ്പ്; മന്ത്രിയുമായുള്ള ചർച്ചക്ക് പിന്നാലെ സൂചനാ സമരത്തിൽ നിന്നും പിന്മാറി സിനിമാ സംഘടനകൾ

kerala film chamber discussion

ആവശ്യപ്പെട്ട കാര്യങ്ങളിൽ സർക്കാർ അനുകൂലമായ നിലപാടെടുക്കുമെന്ന മന്ത്രി സജി ചെറിയാന്റെ ഉറപ്പിനെ തുടർന്ന് സൂചനാ സമരം പിൻവലിക്കുന്നതായി അറിയിച്ച് സിനിമാ സംഘടനകൾ. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ഉറപ്പു നൽകിയതായി ഫിലിം ചേംബർ പ്രസിഡൻറ് അനിൽ തോമസ് പറഞ്ഞു.

വിനോദ നികുതിയിൽ ഇളവ് നൽകാം എന്നുറപ്പു നൽകിയിട്ടുണ്ട്. വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കാമെന്ന ശുപാർശ മന്ത്രി മുന്നോട്ടുവച്ചതായി അദ്ദേഹം പറഞ്ഞു. വിനോദ നികുതി പൂർണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം.

ALSO READ; ‘സ്ത്രീയുടെ ജീവിതത്തിലെ അന്തിമ ലക്ഷ്യമല്ല വിവാഹം; ഇത് സമൂഹത്തിലെ വലിയ മാറ്റത്തിന്റെ അടയാളം’: മഞ്ജു വാ​ര്യർ

തിയേറ്ററുകളുടെ ലൈസൻസ്, ഷൂട്ടിംഗ് ഏകജാലകസംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോർഡുമായി ചർച്ചചെയ്യും. വിവിധ വകുപ്പുകൾ ഇടപെടേണ്ട വിഷയങ്ങളിൽ തുടർ ചർച്ചകൾ നടക്കും. അനുഭാവപൂർവമായ സമീപനമാണ് മന്ത്രിയിൽ നിന്നുണ്ടായതെന്നും നാളെ പതിവുപോലെ തിയേറ്ററുകൾ പ്രവർത്തിക്കും അനിൽ തോമസ് പറഞ്ഞു.

updating….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News