
കോട്ടയം വൈക്കം കൊച്ചുകവലയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. കളത്തിപ്പറമ്പിൽ നവാസ് എന്ന് വിളിക്കുന്ന ഷാനവാസിൻ്റ ഉടമസ്ഥതയിലുള്ള ഗോഡൗണിനാണ് തീപിടിച്ചത്. വൈക്കം, കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.
സമീപത്തെ പറമ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. അതിവേഗത്തിൽ തീ പടർന്ന് പിടിക്കാൻ സാദ്ധ്യതയുള്ള വസ്തുക്കളായിരുന്നു ഗോഡൗണിൽ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക്കും പേപ്പറും കാർഡ് ബോർഡുകൾ ഉൾപ്പെടെയുള്ളവകത്തിയമർന്നു. തീപിടുത്തം ഉണ്ടായ സമയം മൂന്ന് തൊഴിലാളികൾ ഗോഡൗണിൽ ഉണ്ടായിരുന്നു.
Also read : എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് ചടങ്ങ് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്ത് നടൻ മമ്മൂട്ടി
മൂന്ന് പേരും കൃത്യ സമയത്ത് ഓടി മാറിയതിനാൽ ആർക്കും പരുക്കേറ്റില്ല. ഗോഡൗണിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചതായാണ് റിപ്പോർട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


