
പാലോട് താന്നിമൂട് കുടവനാട് കാട്ടിൽ തീപിടിത്തം. വൈകിട്ട് 4.30-ഓടെയാണ് പ്രദേശത്ത് തീ പടർന്നത്. പാലോട് ഫയർ സ്റ്റേഷനിൽ നിന്നുള്ള യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ തീവ്രശ്രമം തുടരുന്നു.
Also read : കേരള പൊലീസിൽ 9 ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് ലഭിച്ചു
ചെക്കോണം വനത്തിലാണ് തീപിടുത്തമുണ്ടായത്. വനത്തിന്റെ 10 ഏക്കർ നശിച്ചതായാണ് റിപ്പോർട്ട്. കാറ്റ് വീശുന്നതിനാൽ തീ വീണ്ടും കത്തുന്നത് ആശങ്കയ്ക്ക് വഴി വച്ചു. വിതുര, നെടുമങ്ങാട് എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ആഞ്ഞിലി മരങ്ങൾ ഉൾപ്പെടെ കത്തി നശിക്കുച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


