
തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടിത്തം. റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഇന്ന് പുലർച്ചയോടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് തീ പടർന്നത്. തൃശൂർ അഗ്നിശമന കേന്ദ്രത്തിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആളപായമില്ല. നിരവധി ബൈക്കുകൾ കത്തി നശിച്ചിട്ടുണ്ട്.
അതേസമയം, തീപിടിത്തമുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തല്‍. എന്നാല്‍ ഇതുവരെ തീപിടിത്തത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 500ൽ അധികം ബൈക്കുകളാണ് കത്തി നശിച്ചത്. ഡി ജി പി സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുന്നുണ്ട്. റെയിൽവേ പോസ്റ്റിൽ നിന്ന് സ്പാർക്ക് ഉണ്ടായെന്നും ഷെഡിലുള്ള ഒരു ബൈക്കിലേക്ക് തീ പടർന്നതാണ് കാരണമെന്നും പറയുന്നുണ്ട്.
ALSO READ: വിഡി സതീശന് കുരുക്ക്; പുനർജനി പദ്ധതി ഫണ്ട് പിരിവിൽ ക്രമക്കേട്, സിബിഐ അന്വേഷണത്തിന് ശുപാർശ
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖിൻ്റെ നേതൃത്വത്തിൽ അന്വേഷിക്കും. സംസ്ഥാനത്തെ ജനത്തിരക്കുള്ള എല്ലാ ഇടങ്ങളിലെയും പാർക്കിംഗ് ഇടങ്ങളിലും പരിശോധന നടത്തുമെന്ന് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

