
കിളിമാനൂർ ചാരുപാറ ജപ്പാൻ കുന്നിൽ വൻ തീപിടുത്തം. 30 ഏക്കറോളം വരുന്ന പ്രദേശം കത്തിയമർന്നു. വാഹനം എത്തിചേരാൻ കഴിയാത്ത പ്രദേശത്താണ് തീ പിടിച്ചത്. തീ പടർന്ന പ്രദേസത്തിന് സമീപം ജനവാസമേഖലയാണ്. സ്വകാര്യ വ്യക്തി ചവറിൽ തീയിട്ടതിൽ നിന്നുമാണ് തീ പടർന്നത്.
വെഞ്ഞാറമൂട് ഫയർ ഫോഴ്സും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. വാഹനത്തിൽ വെള്ളമെത്തിക്കാൻ കഴിയാത്തതിനാൽ തീ കെടുത്താൻ പ്രയാസം നേരിടുന്നുണ്ട്. റബ്ബർ തോട്ടത്തിലെ മരങ്ങളും പാഴ്മരങ്ങളും അടിക്കാടും തീയിൽ കത്തിയമർന്നു. 6 മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

