
കോട്ടയം തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് അഗ്നിശമനസേന രക്ഷകയായി. കിഴക്കൻ മുത്തൂർ വലിയവീട്ടിൽ സൽമ (32) നാണ് അഗ്നിശമനസേന രക്ഷകരായത്. സ്കൂളിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മക്കൾക്ക് ധരിക്കാനുള്ള വസ്ത്രം തുന്നുന്നതിന് ഇടയിൽ സൽമയുടെ ഇടതുകൈയുടെ ചൂണ്ടുവിരലിന് മധ്യത്തിലൂടെ മെഷീന്റെ സൂചി കയറി ഇറങ്ങുകയായിരുന്നു.
Also read:കണ്ണൂരിൽ ക്ഷേത്ര പരിസരത്ത് ആർഎസ്എസ് ആയുധ പരിശീലനം തടഞ്ഞ് നാട്ടുകാർ
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഉടൻതന്നെ തിരുവല്ല അഗ്നിശമന സേനാ നിലയത്തിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ കെ ശ്രീനിവാസിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ഡി ദിനുരാജ്, ആർ രാഹുൽ, പി എസ് സുധീഷ് എന്നിവർ ചേർന്ന് ഏറെ ശ്രമപ്പെട്ട് മെഷീനിൽ നിന്നും സൂചി ഊരി എടുക്കുകയായിരുന്നു. തുടർന്ന് സൽമയെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് കൈവിരലിൽ നിന്നും സൂചി നീക്കം ചെയ്തു.
Firefighters rescue housewife whose finger got stuck in sewing machine in Kottayam

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

