“അതിജീവിതർക്ക് സഹായ വാ​ഗ്ദാനം നൽകിയ ശേഷം പിന്നീട് കൈയൊഴിഞ്ഞവർക്കുള്ള മറുപടിയായി ഫെബ്രുവരി 25 മാറും” മുഖ്യമന്ത്രി പിണറായി വിജയൻ

CM Pinarayi Vijayan

മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് സഹായം വാ​ഗ്ദാനം ചെയ്ത ശേഷം കൈയൊഴിഞ്ഞവർക്കുള്ള മറുപടിയായി ഫെബ്രുവരി 25 മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തബാധിതരെ കേന്ദ്രം സഹായിച്ചിട്ടില്ല എന്നു മാത്രമല്ല അവർക്ക് അർഹതപ്പെട്ടത് നിഷേധിക്കുകയും ചെയ്യുന്നു.

ഒരുമിച്ചു ഒരിടത്ത് താമസിക്കണം എന്നാണ് ദുരന്ത ബാധിതർ ആവശ്യപ്പെട്ടത് അതനുസരിച്ചാണ് ടൗൺഷിപ്പ് നിർമ്മിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ടൗൺഷിപ്പ് നിർമ്മാണത്തിൽ ഡി വൈ എഫ് ഐ ഉൾപ്പെടെയുള്ളവർ നന്നായി സഹായിച്ചു. സഹായിക്കുമെന്ന് പ്രഖ്യാപിച്ചവർ പിന്നോട്ട് പോയി മുസ്ലീം ലീഗ് ആദ്യം പിൻമാറി പിന്നാലെ കോൺഗ്രസ്സും പിൻമാറി എന്നാൽ സർക്കാർ തുടക്കം മുതൽ ഒരു കാര്യം പറഞ്ഞിരുന്നു. പണം തന്നാലും ഇല്ലെങ്കിലും വീടുകൾ നിർമ്മിക്കുമെന്നും. പ്രതിസന്ധികൾ മറികടന്ന് പദ്ധതി യാഥാർത്ഥ്യമാക്കുകയാണിപ്പോൾ. ആദ്യ ഘട്ടം 178 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read : ‘വ്യാജ വാർത്തകളുടെ കൂട്ടത്തിൽ ഒന്നു കൂടി;ഞാൻ എവിടെയും പോയിട്ടില്ല’:ഇ എസ് സുഭാഷ്

ഫെബ്രുവരി 25-ന് ടൺഷിപ്പിനെ സാക്ഷി നിർത്തി രേഖകൾ കൈമാറും, വീടുകൾക്ക് പുറമെ ടൗൺഷിപ്പിൽ അങ്കണവാടി, ആരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി സെന്ററുകള്‍, പൊതു റോഡ്, മാര്‍ക്കറ്റ് എന്നിവയും ഉണ്ട്. കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ്, മര്‍ട്ടി പര്‍പ്പസ് ഹാള്‍, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പണ്‍ തിയേറ്റര്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളും ടൗൺഷിപ്പിന്റെ ഭാ​ഗമായുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News