‘ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇ എസ് ജി പോളിസി കൊണ്ടുവരുന്നത്; ചിലരുടെ നീക്കം സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ചെറുതാക്കി കാണിക്കാന്‍’: മന്ത്രി പി രാജീവ്

p rajeev esg policy

ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇ എസ് ജി പോളിസി നടപ്പിലാക്കുന്നതെന്ന് മന്ത്രി പി രാജിവ്. എന്നാല്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ പുതിയ നയങ്ങളും പദ്ധതികളും വരുന്നു എന്ന നിലയിലുള്ള ചിലരുടെ കമന്റുകള്‍, കേരളത്തിന്റെ വികസനം സാധ്യമാക്കുന്നതിനായി സര്‍ക്കാര്‍ എടുക്കുന്ന പരിശ്രമത്തെ ചെറുതാക്കിക്കാണിക്കാനാണെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചിലരാവട്ടെ പോളിസി പുറത്തിറക്കിയപ്പോള്‍ എന്തുകൊണ്ട് ഇത്രകാലമെടുത്തു എന്നാണ് ചോദിക്കുന്നത്, സത്യത്തില്‍ കേരളമാണ് ആദ്യമായി ഇത്തരമൊരു പോളിസി അവതരിപ്പിച്ചതെന്ന് അഭിമാനത്തോടെ ചര്‍ച്ച ചെയ്യുന്നതിന് പകരം ഇങ്ങനൊരു ചോദ്യം വരുന്നത് ശരിയാണോ എന്ന് പൊതുസമൂഹം വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

Also read – രണ്ട് കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്; കോടതി വളപ്പിൽ പോറ്റിക്ക് നേരെ ചെരുപ്പേറ്

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

തെരഞ്ഞെടുപ്പടുക്കുമ്പോൾ പുതിയ നയങ്ങളും പദ്ധതികളും വരുന്നു എന്ന നിലയിലുള്ള കമൻ്റുകൾ ചിലഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. സത്യത്തിൽ ഇതിൻ്റെ വസ്തുതയെന്താണ്.? കേരളത്തിൻ്റെ വികസനം സാധ്യമാക്കുന്നതിനായി ഞങ്ങളെടുക്കുന്ന പരിശ്രമത്തെ ചെറുതാക്കിക്കാണിക്കാനാണ് ഈ നീക്കം. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇ എസ് ജി പോളിസി കൊണ്ടുവരുന്നത്. പോളിസി പുറത്തിറക്കിയപ്പോൾ എന്തുകൊണ്ട് ഇത്രകാലമെടുത്തു എന്നാണ് ചിലർ ചോദിക്കുന്നത്. സത്യത്തിൽ കേരളമാണ് ആദ്യമായി ഇത്തരമൊരു പോളിസി അവതരിപ്പിച്ചത് എന്നത് അഭിമാനത്തോട് ചർച്ച ചെയ്യുന്നതിന് പകരം ഇങ്ങനൊരു ചോദ്യം വരുന്നത് ശരിയാണോ എന്ന് പൊതുസമൂഹം വിലയിരുത്തും.






whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News