പഞ്ചദിന ബാങ്കിങ്: പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാർ

ആഴ്ചയിൽ അഞ്ച് ദിവസം ബാങ്കിംഗ് എന്ന ആവശ്യം സമയബന്ധിതമായി നടപ്പിലാക്കാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെയും നടപടികളിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ തലത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. ബാങ്കിംഗ് മേഖലയിലെ ഒൻപത് പ്രമുഖ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്തിട്ടുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ ദിനം ആചരിച്ചത്. ആഴ്ചയിൽ അഞ്ച് ദിവസം ബാങ്കിംഗ് എന്നത് പന്ത്രണ്ടാം ഉഭയകക്ഷി കരാറിലും ഒൻപതാം ജോയിന്റ് നോട്ടിലും അംഗീകരിക്കപ്പെട്ട കാര്യമാണ് എന്നിരിക്കെ കേന്ദ്ര സർക്കാരും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ഇത് നടപ്പിലാക്കാൻ വിസമ്മതിക്കുകയാണ്.

ALSO READ: എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ടെത്താനുള്ള വോട്ടർമാർ 24.08 ലക്ഷം

തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെയിൻ ബ്രാഞ്ചിന് മുന്നിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് ബാങ്ക് ജീവനക്കാർ തസ്തിക ഭേദമന്യേ പങ്കെടുത്തു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി അനിൽ കുമാർ, ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ദേശീയ വൈസ് പ്രസിഡന്റ് എസ് അഖിൽ എന്നിവർ സംസാരിച്ചു. എ.ഐ.ബി.ഒ.സി ജില്ലാ സെക്രട്ടറി പ്രതീഷ് കുമാർ പ്രതിഷേധ യോ​ഗത്തിൽ അധ്യക്ഷത വഹിച്ചു,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News