കടലമ്മ കാത്തു; ചെല്ലാനത്ത് മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി

boat

കൊച്ചി ചെല്ലാനത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും തിരിച്ചെത്തിച്ചു. വള്ളത്തിന്റെ എൻജിൻ തകരാർ ആയതിനെ തുടർന്ന് ഇവർ കടലിൽ കുടുങ്ങുകയായിരുന്നു. എറണാകുളം കണ്ടക്കടവ് സ്വദേശികളായ പ്രാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ഷെബിൻ, ആന്റപ്പൻ എന്നിവരെയാണ് തിരിച്ചെത്തിച്ചത്.

Also read: ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഉടൻ ആരംഭിക്കും

ആലപ്പുഴ സ്വദേശി ഫയസ് മനോജിന്റെ ഇമ്മാനുവൽ വള്ളത്തിൽ പുലർച്ചെ 4.30 ന് ചെല്ലാനം ഹാർബറിൽ നിന്നാണ് ഇവർ കടലിൽ പോയത്. രാവിലെ 8 മണിയോടെ തിരിച്ചെത്തേണ്ടവർ വൈകുന്നേരമായിട്ടും എത്താതെ വന്നതോടെയാണ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്. അതിനിടെയാണ് മറ്റൊരു മത്സ്യബന്ധന ബോട്ട് എൻജിൻ തകരാറായി കടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ രാത്രി 12 മണിയോടെയാണ് ഫോർട്ട് കൊച്ചിയിൽ എത്തിച്ചത്.

Five fishermen who went missing from Chellanam, Kochi, have been returned. They were stranded at sea after their boat’s engine malfunctioned.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News