
നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലിന്മേൽ ഗവർണർ തീരുമാനമെടുത്തതായും രാഷ്ട്രപതിക്കയച്ച ബില്ലിന്മേല്‍ കേന്ദ്രത്തിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി എ കെ ശശീന്ദ്രൻ. കേരള വനസംരക്ഷണത്തിൽ വരുത്തിയ ഭേദഗതിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സ്വന്തം വീട്ടുവളപ്പിലെ ചന്ദനമരം പോലും മുറിക്കാൻ വിൽക്കാനുള്ള അവകാശം കർഷകൻ ഉണ്ടായിരുന്നില്ല. കർഷകർക്ക് താത്പര്യം കുറഞ്ഞുവരുന്ന സ്ഥിതിയായിരുന്നു. കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താവുന്ന ഭേദഗതി സംസ്ഥാന സർക്കാർ പാസാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ഭൂമിയിൽനിന്ന് ചന്ദനമരം മോഷണം പോയാലും കേസെടുക്കുന്ന സാഹചര്യമായിരുന്നു. ഇതിൽനിന്ന് കർഷകരെ രക്ഷിക്കുന്നതിനാണ് നിയമം ഉണ്ടാക്കിയത്. ഗവർണർ അംഗീകരിച്ചത് നിലവിൽ വരുന്നതോടുകൂടി കോടതിയുടെ അനുമതിയോടുകൂടി ഇതിൽ മാറ്റം വരുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍: രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച് ഗവര്‍ണര്‍
രണ്ടാമത്തെ ബില്ല് വന്യജീവി അക്രമങ്ങളുടെ നിയന്ത്രണവും നിരോധനവും സംബന്ധിച്ചാണ്. സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് അതാത് സംസ്ഥാനങ്ങള്‍ക്ക് അതിൽ മാറ്റം വരുത്താൻ അധികാരം നൽകണമെന്നുള്ളതാണ് ബില്ലിന്റെ അന്തസത്ത. രണ്ടു ബില്ലുകളും പ്രാബല്യത്തിൽ വരുന്നതോടെ മലയോര കർഷകർക്ക് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


