കാട്ടുപോത്തിനെ കണ്ട് ഭയന്നോടി: വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പരുക്കേറ്റു

vasu

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിനെ കണ്ട് ഭയന്നോടുന്നതിനിടെ വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പരുക്കേറ്റു. ചോഴിയക്കോട് മിൽപ്പാലം സ്വദേശി വാസുവിനാണ് കാലിന് പരുക്കേറ്റത്. അരയിലുണ്ടായിരുന്ന വെട്ടുകത്തി കാലിൽ വീണാണ് മുറിവേറ്റത്. ഫയർലൈൻ പരിശോധന നടത്തുന്നതിനിടെ
മിൽപ്പാലം ഭാഗത്തെ വനത്തിൽ വെച്ച് വാസു കാട്ടുപോത്തിന് മുന്നിൽപ്പെടുകയായിരുന്നു.

അതേസമയം, ഒരാ‍ഴ്ചയ്ക്ക് മുൻപ് അമ്പൂരി പഞ്ചായത്തിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിന് പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കാട്ടുപോത്തിനെ കണ്ട് ഭയന്ന് ഓടുന്നതിനിടെ നാട്ടുകാരായ ബിനു, മുരുകൻ, എസ് സുനിൽ, അമ്പിളി, എന്നിവർക്കും വീണ് പരുക്കേറ്റെങ്കിലും ഇവരുടെ പരുക്ക് ഗുരുതരമല്ലായിരുന്നു.

ALSO READ: ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത പ്രായോഗികമല്ലെന്ന കേന്ദ്ര റെയിൽ മന്ത്രാലയത്തിൻ്റെ വെളിപ്പെടുത്തൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിടുന്നു; ‍ഡോ ജോൺ ബ്രിട്ടാസ് എംപി

കണ്ടംതിട്ടയ്ക്കു സമീപമുള്ള ചീനിക്കാലയിൽ രാവിലെ ആറുമണിയോടെയാണ് കാട്ടുപോത്തിനെ നാട്ടുകാർ കാണുന്നത്. തുരത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് വനംവകുപ്പിന്റെ ആർആർടി സംഘത്തെ വിവരം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News