‘പ്രിയപ്പെട്ട മാധ്യമപ്രവർത്തകരെ പ്ലീസ് പിരിഞ്ഞുപോകൂ, ഞങ്ങളുടെ മുതലാള്‍ജി പാവമാണ്’; മാരാര്‍ ഭവനില്‍ നിന്നും പുറത്ത് കടക്കാത്ത രാജീവ് ചന്ദ്രശേഖറിനെ ട്രോളി മുന്‍ ബിജെപി നേതാവ്

Sandeep GVarier aganist Rajeev Chandrasekhar

അഴിമതി ആരോപണം ശക്തമായി ആഞ്ഞടിച്ചതോടെ ബിജെപി സംസ്ഥാന അധ്യക്ഷന് നിക്കകളിയില്ലാതായിരിക്കുകയാണ്. കോട്ടയത്തും പത്തനംതിട്ടയിലുമുള്ള പരിപാടികള്‍ ഒഴിവാക്കി തിരക്കിട്ട് തിരുവനന്തപുരത്തെത്തി അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത രാജീവ് ചന്ദ്രശേഖറിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി മുന്‍ നേതാവ് സന്ദീപ് വാര്യര്‍.

മാരാര്‍ജി ഭവന് മുന്നില്‍ കാത്ത് നിന്ന മാധ്യമങ്ങള്‍ ‘മുതലാള്‍ജി’യെ വെറുതെ വിടണമെന്നാണ് സന്ദീപ് വാര്യരുടെ പരിഹാസം. പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരെ, നിങ്ങള്‍ക്ക് കണ്ണില്‍ ചോരയില്ലേ? നിങ്ങള്‍ മാരാര്‍ജി ഭവന്റെ പുറത്ത് കാത്തുനില്‍ക്കുന്നത് കാരണം മുതലാള്‍ജിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Also read – ടൂര്‍ പോയ വിദ്യാര്‍ഥികള്‍ക്ക് നേരെ കെ എസ് യു അക്രമം; എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

പ്രിയപ്പെട്ട മാധ്യമപ്രവർത്തകരെ, നിങ്ങൾക്ക് കണ്ണിൽ ചോരയില്ലേ? നിങ്ങൾ മാരാർജി ഭവന്റെ പുറത്ത് കാത്തുനിൽക്കുന്നത് കാരണം മുതലാൾജിക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. മീഡിയ കോഡിനേറ്റർ വിളിച്ച് കാലുപിടിച്ച് കെഞ്ചിയിട്ടും നിങ്ങൾ പിരിഞ്ഞു പോകാത്തത് കഷ്ടമാണ്. പ്ലീസ് പിരിഞ്ഞുപോകൂ. ഞങ്ങളുടെ മുതലാൾജി പാവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News