നാടൊന്നായി വികസന മുന്നേറ്റ ജാഥയ്ക്കൊപ്പം; പിറവത്ത് ജാഥാ സ്വീകരണവേദിയിലെത്തി മുൻ കോൺഗ്രസ് നേതാവ്

PIRAVOM CONG LEADER IN LDF march

വികസന മുന്നേറ്റ ജാഥയെ സ്വീകരിച്ച് കോൺഗ്രസ് നേതാവ് ഇടത് വേദിയിൽ. കെ പി സി സി മുൻ എക്സിക്യൂട്ടീവ് അംഗവും പിറവം മുൻ നഗരസഭ ചെയർമാനുമായ സാബു കെ ജേക്കബാണ് പിറവത്തെ ഇടത് ജാഥാ സ്വീകരണ വേദിയിൽ എത്തിയത്. വികസനം കൊണ്ടുവരാൻ ഇടതുമുന്നണിക്കേ കഴിയൂ എന്ന് സാബു കെ ജേക്കബ് കൈരളി ന്യൂസിനോട് പറഞ്ഞു. വി ഡി സതീശനും അനൂപ് ജേക്കബും മുഹമ്മദ് ഷിയാസും അടങ്ങുന്ന കോക്കസാണ് താൻ കോൺഗ്രസ് വിടാൻ കാരണമെന്നും സാബു പറഞ്ഞു.

ALSO READ; ഇടത് ഭരണം തുടരുമെന്ന് കേരള വോട്ടർ പ്രീ പോൾ സർവേ; മൂന്നാമതും പിണറായി വിജയൻ മുഖ്യമന്ത്രിയാകണം, ജനഹൃദയങ്ങളിലാണ് ഇടതുപക്ഷ സർക്കാർ

പിറവത്തെ പ്രബല കോൺഗ്രസ് കൂടുംബാംഗമായ പ്രമുഖ നേതാവാണ് യു ഡി എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ഇടതു വേദിയിൽ എത്തിയത്. ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ ജാഥ പിറവത്തെത്തിയപ്പോൾ സ്വീകരിക്കാൻ സാബു കെ ജേക്കബ് എത്തുകയായിരുന്നു. യു ഡി എഫ് എം എൽ എ പിറവത്തെ വികസന രംഗത്ത് പിന്നോട്ട് അടിച്ചതായി സാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News