ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തെ നയിച്ച വെളിച്ചം, ജനാധിപത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത: യെച്ചൂരിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

Sitaram Yechury

സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഓര്‍മായായിട്ട് ഇന്നേക്ക് ഒരാണ്ട്. സൗമ്യതയും പുഞ്ചിരിയും കൈമുതലാക്കിയ ധീര കമ്യൂണിസ്റ്റിൻ്റെ വിയോഗം ഇന്ത്യന്‍ രാഷ്ടീയത്തില്‍ നികത്താനാവാത്ത വിടവായിരുന്നു. കര്‍ഷകരുടെ ഐതിഹാസികമായ സമരത്തിലും തൊഴിലാളി പ്രക്ഷോഭങ്ങളിലും യെച്ചൂരി വഹിച്ച നേതൃ പങ്ക് എന്നും പാഠവമായിരുന്നു.

ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തെ നയിച്ച വെളിച്ചം, ഇന്ത്യയെന്ന ആശയത്തിനായി നിരന്തര പോരാട്ടം, ജനാധിപത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയില്‍ നിര്‍ഭയത്വത്തോടെ മുന്നേറിയ യെച്ചൂരിയെന്ന വിപ്ലവ നായകൻ്റെ
അസാന്നിധ്യം ദേശിയ രാഷ്ടീയത്തില്‍  ഇന്നും തൊട്ടറിയുന്നുണ്ട്.
തൻ്റെ രാഷ്ട്രീയ ചാതുര്യത്തിൻ്റെ മേമ്പൊടി ചേര്‍ത്താണ് പാര്‍ട്ടിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ യെച്ചൂരി നടപ്പിലാക്കിയത്.

ALSO READ: മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ്റെ സംസ്കാരം ഇന്ന്

പ്രതിസന്ധികളെ നേരിടാനും പരിഹാരം കണ്ടെത്താനും യെച്ചൂരിയെന്ന പേര് പാര്‍ട്ടിക്കെന്നും തുണയായിരുന്നു. രാജ്യത്തെ ഹിന്ദുത്വ അജണ്ടകളെ
തകര്‍ത്തെറിയാന്‍ ഇന്ത്യ മുന്നണി യഥാര്‍ത്ഥ്യമാക്കി മുന്‍നിരയില്‍ നിറഞ്ഞുനിന്ന സമയത്തായിരുന്നു അപ്രതീക്ഷിത വിടവാങ്ങല്‍.

സമത്വത്തിനും നീതിക്കും വേണ്ടിയുള്ള യെച്ചൂരിയുടെ അര നൂറ്റാണ്ട്
പോരാട്ടം ജനങ്ങളുടെ മനസ്സില്‍ എക്കാലവും നിലനില്‍ക്കും. പ്രത്യയശാസ്ത്ര ബോധത്തില്‍ ഉറച്ച് നിന്നു കൊണ്ട് വര്‍ഗീയ ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച യച്ചൂരിയെന്ന നേതാവിൻ്റെ രാഷ്ട്രീയ ജീവിതമെന്നും  ഓര്‍ക്കപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News